kerala News

മുരിങ്ങൂർ ഡിവൈൻ നഗറിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി ഒരാൾ മരിച്ചു; ഒരാൾ അത്യാസന്ന നിലയിൽ

  • 22nd November 2024
  • 0 Comments

മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ച് കടക്കുന്നതിനിടയിൽ രണ്ട് സ്ത്രീകളെ ട്രെയിൻ തട്ടി. ഒരു സ്ത്രീ തൽക്ഷണം മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചത്. മരിച്ച ആളുടെ പേര് സ്ഥിരീകരിച്ചിട്ടില്ല. വടക്കൻ പറവൂർ വടക്കും പാടൻ തോമസിന്റെ ഭാര്യ ഉഷക്കാണ് ഗുരുതരമായി പരുക്കേറ്റത്. അര മണിക്കൂറോളം റെയിൽവേ ട്രാക്കിൽ പരുക്കേറ്റ് കിടന്ന ശേഷമാണ് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നു പേർ ഒരേസമയം ട്രാക്ക് […]

National News

ചെന്നൈയിൽ ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു

  • 24th October 2023
  • 0 Comments

ചെന്നൈ ഊറപ്പാക്കത്ത് ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു. പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ, മഞ്ജുനാഥ്, സുരേഷ്, രവി എന്നിവരാണ് മരിച്ചത്.മഞ്ജുനാഥും സുരേഷും സഹോദരങ്ങളാണ്. ഇരുവര്‍ക്കും ചെവി കേള്‍ക്കില്ല. ഇവരുടെ ബന്ധുവാണ് രവി. രവിക്ക് സംസാരശേഷിയില്ല. കര്‍ണാടകയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ഊറപ്പാക്കത്തെ ബന്ധുവീട്ടില്‍ എത്തിയതാണ് കുട്ടികള്‍. ട്രാക്കിന് അടുത്ത് തന്നെയാണ് ബന്ധുവീട്. ഇവിടെ വച്ച് പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ചെന്നൈയില്‍ നിന്ന് ചെങ്കല്‍പ്പേട്ടിലേക്ക് പോകുന്ന ഇലക്ട്രിക് ട്രെയിന്‍ ആണ് തട്ടിയത്. […]

Kerala Local

ഒഡിഷ ട്രെയിന്‍ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. ട്രയിനിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ അറിയുന്നവർ എത്രയും വേ​ഗം ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണം. ഒഡിഷയിലെ ഉദ്യോഗസ്ഥരുമായി നിരന്തര ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റെയിൽവേ മന്ത്രി […]

Kerala

പാലക്കാട് യുവതി തീവണ്ടി തട്ടി മരിച്ചു

  • 14th April 2023
  • 0 Comments

പാലക്കാട്: വെള്ളം ശേഖരിക്കാൻ റെയിവൽവെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ തീവണ്ടി തട്ടി വീട്ടമ്മ മരിച്ചു. വീട്ടാവശ്യങ്ങൾക്കുള്ള വെള്ളം ശേഖരിക്കാൻ പതിവായി റെയിൽവെ ട്രാക്ക് മുറിച്ച് കടന്നാണ് യുവതി പോകപുന്നത്. രാധാമണിയാണ് മരിച്ചത്. രാധാമണിക്ക് കേൾവി വൈകല്ല്യമുണ്ട്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പാലക്കാട് ടൗൺ -തിരിച്ചിറപ്പള്ളി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്. പതിവായി മക്കളാണ് റെയിൽവേ ട്രാക്ക് കടന്ന് വെള്ളമെടുക്കാനായി പോകാറുള്ളത് എന്നും അപകടം നടക്കുമ്പോൾ ഇവരുടെ മക്കൾ ട്രാക്കിന് സമീപത്തുണ്ടായിട്ടും രക്ഷപ്പെടുത്താനായില്ലല്ലോ എന്ന വേദനയും […]

Kerala

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

  • 16th December 2022
  • 0 Comments

തൃശൂര്‍: കൊരട്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍(16), സജ്ഞയ്(17) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. കൊച്ചിയില്‍ നിന്നും മടങ്ങുകയായിരുന്നു ഇരുവരും. ഇവര്‍ കയറിയ ട്രെയിനിന് കൊരട്ടിയില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. അവിടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരാള്‍ പ്ലാറ്റ്‌ഫോമില്‍ തലയടിച്ച് വീഴുകയും മറ്റൊരാള്‍ ട്രെയിനിന് അടിയില്‍ പെടുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Kerala

കൊല്ലത്ത് ട്രെയിൻ തട്ടി രണ്ട് മരണം; അപകടം മൊബൈൽഫോൺ ട്രാക്കിൽ നിന്നും എടുക്കാൻ ശ്രമിക്കുന്നതിനിടെ

  • 16th September 2022
  • 0 Comments

കൊല്ലം:മരിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിലെ രണ്ടാം വാർഡ് അംഗവുമായ കുന്നിക്കോട് നദീറ മൻസിൽ തണൽ എ.റഹീംകുട്ടി (59),ആവണീശ്വരം കാവൽപുര പ്ലാമൂട് കീഴ്ച്ചിറ പുത്തൻ വീട് ഷാഹുൽ ഹമീദിന്റെ മകൾ സജീന (40) എന്നിവരാണ് മരിച്ചത്. റെയിൽവേ ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ച സ്ത്രീയും രക്ഷപ്പെടുത്താൻ ശ്രമിച്ച പഞ്ചായത്ത് മെമ്പറുമാണ് അപകടത്തിൽ പെട്ടത്. ആവണിശ്വരം റെയിൽവേ രണ്ടാം പ്ലാറ്റ്ഫോമിൽ കൊല്ലത്തേക്ക് ട്രെയിൻ കാത്ത് നിൽക്കുകയായിരുന്നു റഹിംകുട്ടിയും പ്രദേശവാസിയായ സജിനയും. മറ്റൊരു ട്രാക്കിൽ ഗുരുവായൂരിൽ നിന്നും പുനലൂരിലേക്ക് […]

Local News

കോഴിക്കോട് തീവണ്ടി തട്ടി പുഴയിൽ വീണ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് ഫറോക്കിൽ തീവണ്ടി തട്ടി പുഴയിൽ വീണ വിദ്യാർത്ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി നഫാസ് ഫത്താഹ് ആണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെ ഫാറൂഖ് പാളത്തിൽ വെച്ചാണ് കോയമ്പത്തൂർ മംഗലാപുരം പാസഞ്ചർ തട്ടി അപകടമുണ്ടായത്. നഫാസിന്റെ കൂടെ അപകടം പറ്റിയ കൂട്ടുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പാളത്തിൽ വെച്ച് സെൽഫി എടുക്കുന്നതിനിടെ ആണ് അപകടമുണ്ടായത്

error: Protected Content !!