പൂർത്തിയാക്കിയത് മൂന്നര മണിക്കൂർകൊണ്ട്;കൂറ്റൻ യന്ത്രങ്ങളുമായി ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി
അടിവാരത്ത് കാത്ത് കിടന്ന ട്രെയിലറുകൾ ചുരം കയറി ലക്കിടിയിലെത്തി.റി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രണ്ട് ട്രെയ്ലറുകളും അടിവാരത്ത് നിന്നും യാത്രയാരംഭിച്ചത്. ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങൾ വഹിച്ച ട്രെയ്ലർ രണ്ട് ഇടങ്ങളിൽ നിന്നു പോയിരുന്നു.. വൻ സന്നാഹങ്ങളുടെ അകമ്പടിയിലാണ് നഞ്ചൻകോട് നെസ്ലെ ഫാക്ടറിയിലേക്കുള്ള ഭീമൻ യന്ത്രങ്ങങ്ങളുമായി ചുരംകയറിയത്. ഇതോടെ താമരശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത തടസങ്ങൾ ഒഴിവായി.മുന്നിലും പിറകിലുമായി മൂന്ന് ക്രെയ്‌നുകൾ, ഐ.സി.യു. സംവിധാനമുള്ള ആംബുലൻസുകൾ, മുക്കം അഗ്നിരക്ഷാസേനയുടെ ഒരു ഫയർടെൻഡർ, ഫോക്കസ് […]