ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉദ്ഘാടനം ചെയ്തു
കെ.എസ്.ഇ.ബി കുന്ദമംഗലം സെക്ഷന് കീഴില്‍ കുരിക്കത്തൂരിലും മേലെ പതിമംഗലത്തും പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറുകള്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം സെക്ഷന് കീഴില്‍ നാല് ട്രാന്‍സ്‌ഫോര്‍മറുകളാണ് സ്ഥാപിച്ചത്. ഇവയില്‍ കാരന്തൂരിലും പിലാശ്ശേരി പാറമ്മലും സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറുകള്‍ നേരത്തേ കമ്മീഷന്‍ ചെയ്തിരുന്നു. 100 കെ.വി.എയാണ് ഇപ്പോള്‍ സ്ഥാപിച്ച ഓരോ ട്രാന്‍സ്‌ഫോര്‍മറിന്റെയും വിതരണ ശേഷി. ഇതിന് മൊത്തം 40 ലക്ഷം രൂപയാണ് ചെലവായിട്ടുള്ളത്. ഈ ട്രാന്‍സ്‌ഫോര്‍മറുകള്‍ കമ്മീഷന്‍ ചെയ്തതോടെ കെ.എസ്.ഇ.ബി കുന്ദമംഗലം […]
