ജില്ലയിൽ ട്രാഫിക് പാര്‍ക്ക് സ്ഥാപിക്കൽ – യോഗം ചേര്‍ന്നു
കോഴിക്കോട്; ജില്ലയില്‍ ട്രാഫിക് പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള ഉചിതമായസ്ഥലം ജില്ലാ ഭരണകൂടവും കോര്‍പറേഷനും സംയുക്തമായി കണ്ടെത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. പാര്‍ക്കിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയാല്‍ പരിപാലനവും പരിശീലനത്തിനുള്ള ചെലവും സ്വകാര്യ കമ്പനിയായ ഹോണ്ട നിര്‍വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ മോട്ടോര്‍കമ്പനിയായ ഹോണ്ടയുമായി സഹകരിച്ചാണ് ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്. സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കാന്‍ ഹോണ്ട പ്രതിനിധികളെ ചുമതലപ്പെടുത്തി. […]
