ഡോക്ടറെ കാത്ത് രോഗി,റോഡിൽ ഗതാഗതക്കുരുക്ക്; കാര്‍ ഉപേക്ഷിച്ച് ഡോക്ടര്‍ ഓടിയത് മൂന്ന് കിലോമീറ്റർ
റോഡുകളിലെ ഗതാഗതകുരുക്ക് ദിനംപ്രതി ഒരു പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും മെട്രോ നഗരങ്ങളിൽ. അപ്രതീക്ഷിതമായ ഇത്തരം ട്രാഫിക്കുകൾ അടിയന്തര ആവശ്യങ്ങൾക്കായി പോകുന്ന ആളുകൾക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി മാറാറുണ്ട്. ബംഗളൂരുവിലെ സർജാപൂരിലാണ് സമാനമായ സംഭവം നടന്നിരിക്കുന്നത്. മണിപ്പാൽ ആശുപത്രിയിലെ ഗ്യാസ്‌ട്രോഎൻട്രോളജി സർജനായ ഡോ. ഗോവിന്ദ് നന്ദകുമാറിന് ഒരു ലാപ്രോസ്‌കോപ്പിക് ഗോൽബ്ലാഡർ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഓഗസ്റ്റ് 30നാണ് രോഗിക്ക് പിത്താശയത്തിൽഅടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. നിക്ഷിത സമയത്തു തന്നെ അദ്ദേഹം ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തു. എന്നാൽ, ബംഗളൂരുവിൽ കൃത്യസമയത്ത് യാത്ര […]