Kerala News

തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ചെയ്യുന്നു;ട്രേഡ് യൂണിയനുകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്ന് മുഖ്യമന്ത്രി

  • 2nd March 2022
  • 0 Comments

ട്രേഡ് യൂണിയനുകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി പി എം സംസ്ഥാന സമ്മേളത്തിൽ നയരേഖ അവതരണത്തിനിടെയായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. നോക്കുകൂലി വാങ്ങുന്നത് ശരിയല്ലെന്നറിഞ്ഞിട്ടും ട്രേഡ് യൂണിയനുകൾ അതിപ്പോഴും ചെയ്യുന്നു. തെറ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ കുറേ നാളായി ഇതൊക്കെ ചെയ്യുകയാണ്. ഇനിയും തുടർന്നാൽ പലമേഖലകളെയും ഇതുബാധിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.നയരേഖയിൽ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചും നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചും പറയുന്ന ഘട്ടത്തിലാണ് നയരേഖയ്ക്കു പുറത്തുള്ള കാര്യമായി മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലും വികസന […]

Kerala News

കണ്ണംകുളങ്ങരയിൽ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് യൂണിയനുകൾ തമ്മിൽ തർക്കം; കൂട്ടത്തല്ല്

  • 17th February 2022
  • 0 Comments

തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയിൽ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് പ്രവർത്തകർ തമ്മിലുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു.കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന പ്രശ്നമാണ് ഇപ്പോൾ കൂട്ടത്തല്ലിൽ കലാശിച്ചത് തൃപ്പുണിത്തുറ കണ്ണംകുളങ്ങരയിൽ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ബിഎംസിനെ നിർമ്മാണ ജോലിയിൽ പങ്കെടുപ്പിക്കാൻ കഴിയില്ലെന്ന് സിഐടിയു, ഐൻടിയുസി പ്രവർത്തകർ തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പോലീസിന്റെ സാനിധ്യത്തിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ചർച്ചയിൽ ഒത്തു തീർപ്പായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി നിർമ്മാണ ജോലികൾ തടസപ്പെടുകയായിരുന്നു. ഇന്ന് സി.ഐ.ടിയു, ഐ.എൻ.ടി.യു.സി […]

Local

ദേശീയ പണിമുടക്ക്; കാല്‍നട ജാഥ സമാപിച്ചു

കുന്ദമംഗലം:കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ ജനവരി 8 ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച കുന്ദമംഗലം പഞ്ചായത്ത് കാല്‍നടജാഥ കുന്ദമംഗലം അങ്ങാടിയില്‍ സമാപിച്ചു. സമാപനയോഗം ജനാര്‍ദ്ദനന്‍ കളരിക്കണ്ടി ഉദ്ഘാടനം ചെയ്തു. ബൈജുതീക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു.ഖമറുദ്ദീന്‍ എരഞ്ഞോളി സ്വാഗതം പറഞ്ഞു. ടി.ശ്രീധരന്‍, ഉസ്സന്‍ഗുരുക്കള്‍, കെ.അബ്ബാസ്, അഡ്വ.ഷമീര്‍, രജിന്‍ദാസ്, പി.പി.ഷിനില്‍ എന്നിവര്‍ പ്രസംഗിച്ചു

Trending

മാധ്യമ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം

മുക്കം: മാധ്യമ പ്രവര്‍ത്തകരുടെ ട്രേഡ് യൂനിയന്‍ സംഘടനയായ കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം മുക്കത്ത് നടന്നു. സി.ടി.വി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍മാന്‍ വി.കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. മൂലധന താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഇന്ന് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ധേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂരിനെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം മുഖ്യാഥിതിയായി.കെ.ആര്‍.എം.യു സംസ്ഥാന സെക്രട്ടറി വി.സെയ്ദ് മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ മേഖല ഇന്ന് കടുത്ത പ്രതിസന്ധിയിലാണന്നും […]

error: Protected Content !!