കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി വയനാട്ടിൽ രാഹുലിന്റെ ട്രാക്ടർ റാലി

  • 22nd February 2021
  • 0 Comments

കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന രാജ്യത്തെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വയനാട് എംപി രാഹുൽ ഗാന്ധി കൽപറ്റയിൽ ട്രാക്ടർ റാലി നടത്തി. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് റാലിക്ക് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ലോകമെമ്പാടുമുള്ളവര്‍ കാണുന്നുണ്ട്. പക്ഷേ ഡല്‍ഹിയിലെ നമ്മുടെ സര്‍ക്കാര്‍ മാത്രം കര്‍ഷകരുടെ വേദന മനസിലാക്കുന്നില്ല. കര്‍ഷകരുടെ സാഹചര്യങ്ങളെക്കുറിച്ച് പോപ് താരങ്ങള്‍ വരെ പ്രതികരിക്കുന്നു. പക്ഷേ ഇന്ത്യന്‍ […]

ട്രാക്ടർ റാലിക്കിടെ ചെങ്കോട്ട സംഘര്‍ഷം:പഞ്ചാബി നടന്‍ ദീപ് സിദ്ദു അറസ്റ്റില്‍

  • 9th February 2021
  • 0 Comments

ഡൽഹിയിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിയായ പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്റ്റില്‍. ദല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഇന്ന് പുലര്‍ച്ചെയാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. 13 ദിവസമായി ദീപ് സിദ്ദു ഒളിവിലായിരുന്നു. പഞ്ചാബില്‍ നിന്നാണ് സിദ്ദു അറസ്റ്റിലായതെന്നാണ് സൂചന. ഇതോടെ ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 128 ആയി. ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ദല്‍ഹി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

രാജ്യം 72-ാമത് റിപബ്ലിക്ക് ദിനത്തില്‍;കര്‍ഷക റാലിയില്‍ മൂന്ന് ലക്ഷം ട്രാക്ടറുകള്‍ ഡൽഹിയിൽ

  • 26th January 2021
  • 0 Comments

രാജ്യം എഴുപത്തിരണ്ടാമത് റിപബ്ലിക്ക് ദിനം ആഘോഷിക്കവേ രാജ്യ തലസ്ഥാനത്ത് സമരത്തിലിരിക്കുന്ന കര്‍ഷകരും ട്രാക്ടര്‍ റാലിക്കായി സജ്ജമായിക്കഴിഞ്ഞു. ഇന്ന് നടക്കുന്ന ട്രാക്ടര്‍ റാലിക്ക് പിന്നാലെ ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഗുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. സിംഗുവില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് കര്‍ഷകര്‍ നീക്കിയത്. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയായ തിക്രിയിലും കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് […]

National News

ട്രാക്ടർ റാലിക്ക് ഒരുങ്ങി കർഷകർ; അതിർത്തികളിലേക്ക് കർഷകരുടെ പ്രവാഹം

  • 25th January 2021
  • 0 Comments

കർഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനമായ നാളെ ട്രാക്ടർ റാലി നാളെ നടക്കാനിരിക്കെ ദില്ലി അതിർത്തികളിലേക്ക് കർഷകരുടെ പ്രവാഹം. സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിൽ ആയിരക്കണക്കിന് ട്രാക്ടറുകളാണ് എത്തിയത്. രാജ്പഥിൽ റിപബ്ലിക്ക് ദിന പരേഡ് നാളെ അവസാനിക്കുമ്പോൾ അതിർത്തികളിൽ കാർഷിക നിയമങ്ങൾക്കെതിരെ ട്രാക്റ്ററുകൾ അണിനിരത്തി പ്രതിഷേധ റാലി സംഘടിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കർഷകർ. സിംഘു, തിക്രി, ഗാസിപൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് 100 കിലോമീറ്ററിൽ അധികം ദൂരം തലസ്ഥാനത്തെ വലംവെക്കുന്ന രീതിയിലാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം ട്രാക്ടറുകളാണ് […]

error: Protected Content !!