Kerala News

നായാട്ടിനിടെ ആദിവാസി യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു, മൃതദേഹം കുഴിച്ചിട്ട നിലയില്‍, പ്രതികള്‍ കീഴടങ്ങി

നായാട്ടിനിടെ ആദിവാസി യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന്‍ എന്നയാളാണ് മരിച്ചത്. സംഭവം പുറത്തറിയാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ മൃതദേഹം പോതമേട് വനത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തില്‍ കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. പോതമേടിനും ഒറ്റമരത്തിനും ഇടയിലുള്ള വനമേഖലയില്‍നിന്നാണ് മഹേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ 27-നാണ് മഹേന്ദ്രനെ കാണാതാകുന്നത്. മഹേന്ദ്രന്‍ ഉള്‍പ്പെടുന്ന സംഘം പോതമേട് മേഖലയിലേക്ക് നായാട്ടിനാണ് പോയത്. അവിടെവെച്ച് അബദ്ധത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്നവര്‍ മൃതദേഹം അവിടെത്തന്നെ കുഴിച്ചിട്ടു. മഹേന്ദ്രനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ രാജാക്കാട് […]

error: Protected Content !!