News

ലൈഫ് മൂന്നാഘട്ടം പൂര്‍ത്തിയാകുന്നതോടെ കേരളം എല്ലാവര്‍ക്കും വീടുള്ള സംസ്ഥാനം; മന്ത്രി ടി പി രാമകൃഷ്ണന്‍

ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെ എല്ലാവര്‍ക്കും വീടുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മരുതോങ്കര ഗ്രാമപഞ്ചായത്ത്  ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങലും നാലാം വാര്‍ഷിക ഉദ്ഘാടനവും ലൈഫ് രണ്ടാംഘട്ട സമ്പൂര്‍ണ പ്രഖ്യാപനവും ജലവിഭവ സര്‍വെ റിപ്പോര്‍ട്ട് സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ  ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനാണ് ലൈഫ് മിഷന്‍ അടക്കമുള്ള നവകേരള മിഷനുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ വിവിധ കാലങ്ങളില്‍ മുടങ്ങിക്കിടന്ന വീടുകള്‍ […]

error: Protected Content !!