Entertainment News

ടോവിനോയുടെ വാശി തീർന്നു ഇനി തീയേറ്ററില്‍

  • 20th January 2022
  • 0 Comments

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ ‘വാശി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. താരം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് അവര്‍ക്കൊപ്പമുള്ള ചിത്രവും ടൊവിനോ പങ്കുവച്ചിട്ടുണ്ട്.ചിത്രത്തിൽ കീര്‍ത്തി സുരേഷ് ആണ് നായികയായി എത്തുന്നത്. ടൊവിനോടയും കീര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ വിഷ്ണു തന്നെയാണ് നിര്‍വഹിക്കുന്നത്.

Entertainment News

ബോളിവുഡിലെ മികച്ച അഭിനേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ച് ടൊവിനോ

  • 28th December 2021
  • 0 Comments

‘ഏറ്റവും മികച്ച പ്രകടനം നടത്തുന്നവരുമായി ഒരു ടേബിളിന് ചുറ്റുമിരുന്ന് സിനിമയെക്കുറിച്ച് ചർച്ച ചെയ്യാൻ സാധിച്ചത് വളരെ സവിശേഷമായി കരുതുന്നു’ എന്ന അടിക്കുറിപ്പോട് കൂടി ബോളിവുഡിലെ മികച്ച അഭിനേതാക്കൾക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച് നടൻ ടൊവിനോ തോമസ്.തപ്സി പന്നു, രവീണ ടണ്ടൻ, ​ഗൗരവ് ആദർശ്, സന്യ മൽഹോത്ര, കൊങ്കൊണ സെൻ ശർമ്മ എന്നിവർക്കൊപ്പമാണ് ടൊവിനോയുള്ളത്. ഈ വർഷം നെറ്റ്ഫ്ലിക്സിലെ സിനിമകളിലും ഷോകളിലും ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവെച്ച 6 അഭിനേതാക്കളാണ് ഈ ചിത്രത്തിലുളളത്. ടൊവീനോ ചിത്രം ‘മിന്നല്‍ മുരളിയാണ് […]

Entertainment News

മിന്നൽ മുരളി ആഗോള ഹിറ്റ്; പല രാജ്യങ്ങളിലും ആദ്യ പത്തിൽ ഇടം പിടിച്ചു

  • 27th December 2021
  • 0 Comments

ആദ്യമായി ഒരു ഏഷ്യൻ സിനിമ ആദ്യ 24 മണിക്കൂറിൽ ട്രെൻഡ് ആവുന്നു .മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണവുമായി എത്തിയ മിന്നൽ മുരളിയാണ് ആഗോള ഹിറ്റായത്. വിവിധ രാജ്യങ്ങളിൽ മിന്നൽ മുരളി നെറ്റ്‌ഫ്ലിക്സിൻ്റെ ആദ്യ മികച്ച പത്ത് സിനിമകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫ്ലിക്സ് പട്രോളിൻ്റെ കണക്ക് പ്രകാരം ബംഗ്ലാദേശ്, യുഎഇ, ന്യൂസീലൻഡ്, നൈജീരിയ തുടങ്ങി 16ഓളം രാജ്യങ്ങളിൽ മലയാളത്തിൻ്റെ കൊച്ചുചിത്രം ആദ്യ പത്തിലുണ്ട്. ഓസ്ട്രേലിയ അടക്കം വിവിധ രാജ്യങ്ങളിൽ വമ്പൻ പ്രമോഷനാണ് മിന്നൽ മുരളിക്ക് നെറ്റ്ഫ്ലിക്സ് […]

Entertainment News

ആറ് പന്തിൽ ആറ് സിക്‌സ്’മിന്നല്‍ മുരളി’ക്ക് യുവിയുടെ പുതിയ സൂപ്പര്‍ ഹീറോ ടെസ്റ്റ്

  • 23rd December 2021
  • 0 Comments

മലയാളത്തിന്റെ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ പുതിയ വീഡിയോ പുറത്ത്.അമേരിക്കന്‍ സൂപ്പര്‍ ഹീറോ ആകുന്നതിന് വേണ്ടി ടെസ്റ്റില്‍ പങ്കെടുക്കുന്ന മിന്നല്‍ മുരളിയുടെ വീഡിയോ അടുത്തിടെ നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിരുന്നു.സിനിമയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് ടൊവിനോ തോമസ് എന്നിവര്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ് രാജ് സിംഗിന്റെ അടുത്ത് മിന്നല്‍ മുരളി സൂപ്പര്‍ ഹീറോ ടെസ്റ്റിന് പോകുന്നതാണ് പുതിയ വീഡിയോ.മിന്നല്‍ മുരളിയുടെ വേഗത പരിശോധിക്കുന്നതിനായി ആറ് ബോളില്‍ നിന്ന് ആറ് സിക്‌സ് അടിക്കാനാണ് […]

Entertainment News

കോമഡി മാത്രമല്ല സീരിയസാണ്; മിന്നൽ മുരളി ബോണസ് ട്രെയ്‌ലർ റിലീസ് ചെയ്തു

  • 1st December 2021
  • 0 Comments

ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയുടെ ബോണസ് ട്രെയ്‌ലർ നെറ്റ്ഫ്ലിക്സിന്റെ യൂട്യൂബ് ചാനാലിലൂടെ റിലീസ് ചെയ്തു. ആദ്യ ട്രെയ്‌ലറിൽ നിന്നും വ്യത്യസ്തമായി വളരെ സീരിയസ് ആയ രംഗങ്ങളാണ് ട്രെയ്‌ലറിൽ ഉള്ളത്. ടൊവിനോ തോമസും ട്രെയ്‌ലർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്..ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവരാണ്. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ശ്രദ്ധേയമായ […]

Entertainment News

‘ഇടിയും മിന്നലും കൂടെ ഞങ്ങളും’; ആവേശം വാനോളമുയര്‍ത്തി മിന്നല്‍ മുരളിയുടെ ട്രെയ്‌ലര്‍ എത്തി

  • 28th October 2021
  • 0 Comments

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായെത്തുന്ന മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ഡിസംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലായിരിക്കും സിനിമ എന്ന് ഉറപ്പ് നല്‍കുന്നതാണ് സിനിമയുടെ ട്രെയ്ലര്‍. ബേസില്‍ ജോസഫിന്റെ സംവിധാന മികവ് ഓരോ ഫ്രെയിമുകളിലും പ്രകടമാണ്. മാമുക്കോയ, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ബിജുക്കുട്ടന്‍, ഫെമിന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ […]

Entertainment News

ടൊവിനോ തോമസ് നായകനായി തല്ലു മാല; കളർഫുള്ളായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

  • 24th October 2021
  • 0 Comments

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണ് ‘തല്ലുമാല’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മുഹ്സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രം ആഷിക് ഉസ്‍മാന്‍ ആണ് നിർമിക്കുന്നത്.ആഷിക് അബുവിന്‍റെ നിര്‍മ്മാണത്തില്‍ മുഹ്‍സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രോജക്റ്റ് ആണിത്. പിന്നീട് ഈ പ്രോജക്ട് ഖാലിദ് റഹ്മാന്‍ ചിത്രം സംവിധാനം ചെയ്യുമെന്ന് മുഹ്‌സിന്‍ പരാരി അറിയിക്കുകയായിരുന്നു. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക. ഷൈൻ ടോം ചാക്കോ, […]

Entertainment Kerala News

ഡി കാറ്റഗറിയില്‍ ഷൂട്ടിംഗ്; മിന്നല്‍ മുരളിയുടെ ചിത്രീകരണം നിര്‍ത്തിവെപ്പിച്ചു

  • 24th July 2021
  • 0 Comments

ബേസില്‍ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നിര്‍ത്തിവെപ്പിച്ചു. ഡി കാറ്റഗറിയില്‍പ്പെട്ട പഞ്ചായത്തില്‍ ഷൂട്ടിംഗ് നടക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തിവെപ്പിക്കുകയായിരുന്നു. കുമാരമംഗലം പഞ്ചായത്തിലായിരുന്നു ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍. അനുസരിച്ച് പഞ്ചായത്ത് ഡി കാറ്റഗറിയിലായിരുന്നു. ഈ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കളക്ടറുടെ അനുമതിയുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ്, ടൊവിനോയെ കേന്ദ്രകഥാപാത്രമാക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. കഴിഞ്ഞ വര്‍ഷം മിന്നല്‍ […]

Entertainment News

ടൊവിനോ തോമസിന് കോവിഡ്

  • 15th April 2021
  • 0 Comments

നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത് .ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം തന്റെ രോഗവിവരം അറിയിച്ചത്. നിലവില്‍ നിരീക്ഷിണത്തിലാണെന്നും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൊവിനോ വ്യക്തമാക്കി. ‘എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങളൊന്നും ഇതുവരെയില്ല. ആരോഗ്യപരമായി പ്രശ്‌നങ്ങളുമില്ല. കുറച്ച് ദിവസത്തിന് നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായിരിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കു’, ടൊവിനോ തോമസ് കുറിച്ചു.

error: Protected Content !!