സിനിമ കാണുന്നത് വ്യക്തി താല്പര്യം, വോട്ട് ചെയ്യുന്നത് കടമ; യുവ വോട്ടർമാരോട് ടൊവിനോ തോമസ്
നഗര വോട്ടർമാരുടെയും, ചെറുപ്പക്കാരുടെയും വോട്ടിംഗ് ശതമാനം ഉയർത്തുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻറെ പരിപാടിക്ക് കേരളത്തിൻറെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിൽ തുടക്കമായി. തൃക്കാക്കര ഭാരത് മാതാ കോളജിൽ നടന്ന പരിപാടിയിൽ സിനിമ താരം ടൊവിനോ തോമസ് മുഖ്യാതിഥിയായി. സിനിമ കാണുന്നത് വ്യക്തി താത്പര്യമാണെന്നും എന്നാൽ വോട്ട് ചെയ്യുന്നത് കടമയാണെന്നും ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ടൊവിനോ പറഞ്ഞു.തിരക്കിലും വോട്ട് ചെയ്യാൻ കിട്ടുന്ന അവസരം പാഴാക്കില്ലെന്നും, പുതിയ വോട്ടർമാരും ആ അവകാശം നിറവേറ്റണമെന്നും ടൊവിനോ […]