സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും; ഇഞ്ചോടിഞ്ച് പോരാട്ടം, മുഖ്യാതിഥി നടന്‍ ടൊവിനോ തോമസ്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും. നാളെ വൈകീട്ട് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്യും. നടന്‍ ടൊവിനോ തോമസ് മുഖ്യാതിഥിയാകും. സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം ഇഞ്ചോടിഞ്ച് . പോയിന്‍ര് പട്ടികയില്‍ നിന്ന് മാറാതെ നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സമയക്രമം പാലിച്ച് മത്സരങ്ങള്‍ പുരോഗമിക്കുന്നുവെന്നതാണ് തിരുവനന്തപുരം മേളയുടെ പ്രത്യേകത. ജനപ്രിയ മത്സരങ്ങള്‍ക്ക് നാലാം ദിവസവും ഒരു കുറവുമില്ല. മിമിക്രി മോണോആകട് മത്സരങ്ങള്‍ക്ക് പുറമെ അരങ്ങ് തകര്‍ക്കാന്‍ നാടകവും സംഘനൃത്തവും നാടോടി നൃത്തവും […]









