ടൂറിസ്റ്റ് ബസുകളിലെ കളർ കോഡിന്റെ കാര്യത്തിൽ സാവകാശം തേടി ബസുടമകൾ; ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി
ടൂറിസ്റ്റ് ബസുകളിലെ കളർ കോഡിന്റെ കാര്യത്തിൽ സാവകാശം തേടി ബസുടമകൾ. അടുത്ത ടെസ്റ്റ് വരെ സമയം വേണമെന്ന ആവശ്യവുമായി ബസുടമകൾ മന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച്ച നടത്തി. എന്നാൽ ബസുടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. നിയമം ലംഘിച്ചു ചീറിപ്പായുന്ന ബസുകൾക്ക് പൂട്ട് മുറുക്കാൻ തന്നെയാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. കളർകോഡ് ലംഘിക്കുന്ന ബസുകൾ ഇന്ന് മുതൽ പിടിച്ചെടുക്കും പാലക്കാട് അപകടത്തിൽപ്പെട്ട ബസിന്റെ വേഗപ്പൂട്ട് അഴിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഇന്ന് പോലീസിന് […]