ടൂറിസം മേഖലയില്‍ റിവോള്‍വിംഗ് ഫണ്ട് പദ്ധതി നടപ്പാക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ്
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവരെ സഹായിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനായി റിവോള്‍വിംഗ് ഫണ്ട് പദ്ധതി തയ്യാറായതായി മന്ത്രി പറഞ്ഞു. ഈ മേഖലയില്‍ തൊഴില്‍ എടുക്കുന്നവര്‍ക്ക് പലിശരഹിത വായ്പ നല്‍കുന്നതാണ് പദ്ധതി. ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍, ശിക്കാരി-ഹൗസ് ബോട്ട് ജീവനക്കാര്‍, ഹോട്ടല്‍ – റസ്റ്റോറെന്റ് ജീവനക്കാര്‍, റസ്റ്റോറെന്റുകള്‍, ആയുര്‍വ്വേദ സെന്ററുകള്‍ , ഗൃഹസ്ഥലി, ഹോം […]