ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ കേരളവും; ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടിക പുറത്തുവിട്ടു
തിരുവനന്തപുരം: ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഇടം പിടിച്ച് കേരളവും. 2023ല്‍ കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കേരളം മാത്രമാണ് പട്ടികയില്‍ ഉള്ളത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. കുമരകം, മറവന്‍തുരുത്ത്, വൈക്കം എന്നീ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. അനുഭവേദ്യ ടൂറിസവും കേരളത്തിലെ ഉത്സവങ്ങളും ആഘോഷങ്ങളും മികവുറ്റതെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളെയും പ്രത്യേകം […]