ടൂർ കൊഴുക്കാൻ ബസിന് മുകളിൽ പൂത്തിരി കത്തിച്ചു,ബസിന് തീപിടിച്ചു,അപകടം ഒഴിവായത് തലനാരിഴയ്ക്ക്
വിനോദയാത്രയ്ക്ക്കായി ഒരുങ്ങിയ ടൂറിസ്റ്റ് ബസിന് മുകളിൽ കത്തിച്ച പൂത്തിരിയിൽ നിന്ന് തീ ബസിലേക്ക് പടർന്നു.പെരുമണ്‍ എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ ബുക്ക് ചെയ്ത കൊമ്പന്‍ എന്ന ബസിനാണ് തീ പിടിച്ചത്. തീ പടര്‍ന്നുപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാരന്‍ ബസിന് മുകളില്‍ കയറി തീയണയ്ക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.ഇക്കഴിഞ്ഞ 26 ന് കൊല്ലം പെരുമണ് എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ ടൂർ പോകും മുമ്പാണ് ജീവനക്കാർ ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്. അധ്യാപകർ വിലക്കിയിട്ടും ബസ് […]
