Local

ചാമരാജനഗറിൽ തക്കാളിത്തോട്ടങ്ങൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി

  • 8th August 2023
  • 0 Comments

ബെംഗളൂരു: കൃഷിത്തോട്ടങ്ങളിൽനിന്ന് തക്കാളി മോഷണംപോകുന്നത് പതിവായതോടെചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി. തോട്ടങ്ങളുള്ള പ്രദേശങ്ങളിൽ പോലീസ് പട്രോളിങ് ശക്തമാക്കി. തോട്ടങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ജില്ലാഭരണകൂടം നിർദേശം നൽകി.തക്കാളിയുടെ വൻവിലക്കയറ്റത്തോടെ കർണാടകത്തിൽ വിവിധയിടങ്ങളിലെ തോട്ടങ്ങളിൽ മോഷണം നടന്നിരുന്നു. ലക്ഷങ്ങൾ വിലവരുന്ന തക്കാളിയാണ് തോട്ടങ്ങളിൽനിന്ന് മോഷ്ടാക്കൾ കവർന്നത്.ഇപ്പോഴും തക്കാളിക്ക് ഉയർന്ന വില തന്നെയാണ് നിലനിൽക്കുന്നത്. ഒരാഴ്ചമുമ്പ് കോലാറിൽനിന്ന് രാജസ്ഥാനിലേക്ക് ലോറിയിൽ കൊണ്ടുപോയ 20 ലക്ഷം രൂപയുടെ തക്കാളി ഡ്രൈവർ ഗുജറാത്തിൽ കൊണ്ടുപോയി മറിച്ചുവിറ്റ് കടന്നുകളഞ്ഞിരുന്നു. ചിത്രദുർഗയിൽനിന്ന് കോലാറിലേക്ക് കൊണ്ടുപോയ 2000 […]

Kerala

തക്കാളി കഴിക്കുന്നത് നിര്‍ത്തി, നാരങ്ങ ഉപയോഗിക്കൂ’ വില കുറയും; വിചിത്ര ഉപദേശവുമായി യു പി മന്ത്രി

  • 24th July 2023
  • 0 Comments

തക്കാളിയുടെ വില വർധനവിന് പരിഹാരമായി തക്കാളി കഴിക്കുന്നത് നിർത്താൻ ഉപദേശവുമായി ഉത്തർപ്രദേശ് മന്ത്രി. തക്കാളി കഴിക്കുന്നത് നിർത്താനും വീടുകളിൽ തന്നെ കൃഷി ചെയ്യാനുമാണ് മന്ത്രി പ്രതിഭ ശുക്ല നിർദേശിക്കുന്നത്. തക്കാളിക്ക് പകരം നാരങ്ങ കഴിക്കാം. ആരും തക്കാളി കഴിക്കാതെ വന്നാൽ വില സ്വാഭാവികമായും കുറയും എന്നും മന്ത്രി പറയുന്നു. ഒരു കിലോ തക്കാളിക്ക് 120 രൂപയ്ക്ക് മുകളിലാണ് രാജ്യത്ത് വില. തക്കാളി വില വർധന തടയാൻ സർക്കാരിന്റെ പക്കൽ മാർ​ഗമൊന്നും ഇല്ലെന്നാണ് മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് കോൺ​ഗ്രസ് […]

Kerala News

വീണ്ടും കുതിച്ചുയർന്ന് പച്ചക്കറി വില; തിരുവനന്തപുരത്ത് സെഞ്ചുറിയടിച്ച് തക്കാളി

  • 30th November 2021
  • 0 Comments

സംസ്ഥാനത്ത് സർക്കാർ ഇടപെട്ടതോടെ കുറഞ്ഞ പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു . അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് നൂറ് രൂപയിലധികമാണ് ഇന്ന് തിരുവനന്തപുരത്തെ വില. അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലക്കയറ്റത്തിന്റെ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി വാങ്ങി വിൽപ്പന തുടങ്ങിയതോടെയാണ് പൊതുവിപണിയിൽ വില താഴ്ന്നു തുടങ്ങിയത്.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ 60 രൂപയായി കുറ‍ഞ്ഞ തക്കാളി, തിരുവനന്തപുരത്തെ ചില്ലറക്കച്ചവടക്കാർ ഇന്ന് 100 മുതൽ 120 രൂപയ്ക്ക് വരെയാണ് വിൽക്കുന്നത്. മുരിങ്ങക്ക 200, […]

Local

ഉള്ളിക്ക് പിന്നാലെ തക്കാളിവിലയിലും വര്‍ധന

  • 27th September 2019
  • 0 Comments

രാജ്യത്ത് തക്കാളിയുടെ വിലയില്‍ വന്‍ വര്‍ധന. ഡല്‍ഹിയില്‍ തക്കാളിയുടെ ചില്ലറവില്‍പ്പന വില 40 മുതല്‍ 60 വരെ രൂപയായി. മഹാരാഷ്ട്രയിലും കര്‍ണാടകയിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിച്ചെടികള്‍ നശിച്ചതാണ് വിലക്കയറ്റത്തിനു കാരണമെന്ന് ഡല്‍ഹിയിലെ ആസാദ് അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റി അധികൃതര്‍ പറഞ്ഞു. നേരത്തെ ഉള്ളിവിലയും വര്‍ധിച്ചിരുന്നു

error: Protected Content !!