National News

സൗജന്യം കഴിഞ്ഞു; ബെംഗളൂരു-മൈസൂരു പത്തുവരിപാതയിൽ ടോള്‍ പിരിവ് ആരംഭിച്ചു

  • 14th March 2023
  • 0 Comments

പ്രധാന മന്ത്രി കഴിഞ്ഞ ദിവസം തുറന്നു കൊടുത്ത ബെംഗളൂരു-മൈസൂരു പത്തുവരി അതി വേഗ പാതയിൽ ടോൾ പിരിവ് തുടങ്ങി. ഇന്ന് രാവിലെ എട്ട് മണി മുതൽ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ബെംഗളൂരു-നിദാഘട്ട റീച്ചിലാണ് ടോള്‍ പിരിവ് ആരംഭിച്ചിരിക്കുന്നത് റിപ്പോർട്ടനുസരിച്ച് വാഹനങ്ങളെ ആറായി തിരിച്ചാണ് ടോൾ ഈടാക്കുന്നത്. ബിഡാദിക്ക് സമീപത്തെ കനിമിനികെ ടോള്‍ പ്ലാസയില്‍നിന്നാണ് തുക ഈടാക്കുക. അതിവേഗപാതയില്‍ ബെംഗളൂരു മുതല്‍ മദ്ദൂരിലെ നിദാഘട്ടവരെയുള്ള ഭാഗത്തെ ടോളാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരു മുതല്‍ മാണ്ഡ്യയിലെ മദ്ദൂര്‍ […]

Kerala News

ആളുകള്‍ റോഡുകളിലെ കുഴികളില്‍ വീണ് മരിക്കുമ്പോള്‍ എന്തിന് ടോള്‍ കൊടുക്കണം? ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി

  • 19th August 2022
  • 0 Comments

റോഡിലെ കുഴിയില്‍ വീണ് ഉണ്ടാകുന്ന അപകടങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. അപകടം പെരുകുന്നുവെന്നും റോഡിലെ അപകടങ്ങളില്‍ ആശങ്ക തോന്നുന്നുവെന്നും ഹൈക്കോടതി അറിയിച്ചു. ദേശീയപാതയില്‍ ഉണ്ടാകുന്നത് മനുഷ്യ നിര്‍മ്മിതമായ ദുരന്തമാണെന്നും, ആരാണ് ഇതിന് ഉത്തരവാദിയെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു. ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ കൊടുക്കണമെന്നും കോടതി നിരീക്ഷിച്ചു. ടോള്‍ പിരിവ് തടയേണ്ടത് ആരാണെന്നും കോടതി ചോദിച്ചു. റോഡുകള്‍ തകര്‍ന്നാല്‍ ജില്ലാ കലക്ടര്‍മാര്‍ ഉടന്‍ ഇടപെടണം. ദേശീയപാതയിലെ കുഴികള്‍ മൂലം അപകടം ഉണ്ടായാല്‍ ജില്ലാ കലക്ടര്‍മാര്‍ റിപ്പോര്‍ട്ട് […]

Kerala News

റോഡ് മോശമാണെങ്കില്‍ ടോള്‍ നല്‍കേണ്ട: റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

  • 9th August 2022
  • 0 Comments

സംസ്ഥാനത്തെ റോഡുകള്‍ മോശമാണെങ്കില്‍ ടോള്‍ കൊടുക്കേണ്ടെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി. ഇളങ്കോവന്‍. അറ്റകുറ്റപണികള്‍ കൃത്യമായി ചെയ്തിട്ടില്ലെങ്കില്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് ദേശീയ പാത അതോറിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ റോഡുകള്‍ അപകടരഹിതമാക്കുകയാണ് ലക്ഷ്യമെന്നും ടി ഇളങ്കോവന്‍ പറഞ്ഞു. റോഡ് അപകടത്തിനെതിരെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നടത്തും. ബോധവത്ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. റോഡുകളിലെ കുഴികള്‍ അടക്കുന്നതുവരെ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, പരാതി […]

National News

ടോള്‍ പിരിവിന് പുതിയ സംവിധാനം, ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം വഴി ടോള്‍ പിരിവ് സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ടോള്‍ പിരിവില്‍ നൂതന സംവിധാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. വാഹനങ്ങള്‍ ദേശീയപാതകളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കി ടോള്‍ ഈടാക്കാനാണ് തീരുമാനം. .നിലവിലെ ഫാസ്ടാഗ് സംവിധാനം പൂര്‍ണമായും ഒഴിവാക്കി ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം വഴി ടോള്‍ പിരിവ് സാധ്യമാക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സംവിധാനമനുസരിച്ച് അടുത്ത ടോള്‍ സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പായി യാത്ര അവസാനിച്ചാല്‍ യാത്രികര്‍ക്ക് മുഴുവന്‍ തുകയും നല്‍കേണ്ടിവരും. എന്നാല്‍, പരിഷ്‌ക്കരിച്ച രീതിയനുസരിച്ച് സഞ്ചരിക്കുന്ന ദൂരം കണക്കാക്കി മാത്രമെ തുക നല്‍കേണ്ടതുള്ളൂ. അങ്ങിനെ വരുമ്പോള്‍ നികുതി പിരിവ് കാര്യക്ഷമമാകുമെന്നാണ് കേന്ദ്ര […]

Kerala

കൊല്ലം ബൈപ്പാസിൽ സംഘർഷം; ടോൾ ബൂത്ത് ഡിവൈഎഫ്ഐ, എ.ഐ വൈ എഫ് പ്രവർത്തകർ ഉപരോധിക്കുന്നു

  • 17th June 2021
  • 0 Comments

കൊല്ലം ബൈപ്പാസിൽ സംഘർഷം; ടോൾ ബൂത്ത് ഡിവൈഎഫ്ഐ, എ.ഐ വൈ എഫ് പ്രവർത്തകർ ഉപരോധിക്കുന്നു. കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം ടോൾപിരിവ് മതിയെന്ന് സംഘടനകൾ കൾ . വൻപ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് രണ്ട് തവണ നിർത്തിവെച്ച ടോളാണ് ഇന്ന് കാലത്ത്പുനരാരംഭിക്കുവാൻ ജീവനക്കാർ എത്തിയത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ് പോലീസുമായി ഉന്തും തള്ളും നടന്നു. സർവ്വീസ് റോഡ് പുനസ്ഥാപിക്കണമെന്ന നേരത്തെയുള്ള ആവശ്യം കരാറുകാർ പാലിച്ചില്ലെന്നും പ്രതിഷേധക്കാർ പറയന്നു. സംഘർഷം നിലനിൽക്കുകയാണ് വൻ പോലീസ് […]

error: Protected Content !!