കുതിച്ചുയർന്ന് സ്വർണവില;നാല് ദിവസത്തിനിടെ 1120 രൂപയുടെ വർധന
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു.ഒരു പവൻ സ്വർണത്തിന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് വർധിച്ചത്.കഴിഞ്ഞ നാല് ദിവസങ്ങളായി സ്വർണവില 1120 രൂപ വർദ്ധിച്ചു. ബുധനാഴ്ച 440 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38560 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. നവംബർ നാലിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 36,880 രൂപയായിരുന്നു സ്വർണവില.സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. […]
