തൃശൂർ പൂരം; വെടിക്കെട്ട് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്
മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ മാറ്റി വെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. നേരത്തെ നിശ്ചയിച്ചിരുന്നത് വെടിക്കെട്ട് വൈകീട്ട് നാല് മണിക്ക് നടത്താനായിരുന്നു. മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് വെടിക്കെട്ട് നേരത്തെ നടത്താൻ തീരുമാനമായത്.ഈ തീരുമാനത്തിൽ . ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മിൽ ധാരണയായിട്ടുണ്ട്. മഴ കാരണം പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് പല തവണ മാറ്റി വെച്ചത്, പകൽപ്പൂരം കഴിഞ്ഞ് രാത്രി പൊട്ടിക്കാനായിരുന്നു ആദ്യ […]