Kerala News

നഗരസഭാ കൗണ്‍സിലറുടെ കടയില്‍നിന്ന് ഒരുലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

നഗരസഭാ കൗണ്‍സിലറുടെ കടയില്‍നിന്ന് ഒരുലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. 3600 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് മഞ്ചേരി പൊലീസ് പിടികൂടിയത്. സംഭവത്തില്‍ പയ്യനാട് താമരശ്ശേരി ആറുവീട്ടില്‍ സുലൈമാനെ(57) പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. 25ാം വാര്‍ഡ് കിഴക്കേകുന്ന് എല്‍ ഡി എഫ് കൗണ്‍സിലറാണ് സുലൈമാന്‍. മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഇയാളുടെ കടയില്‍ ലഹരിക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായി പൊലിസീന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് […]

News

പുകയില ഉപയോഗം കുറക്കാന്‍ പദ്ധതികള്‍; കുറഞ്ഞ പ്രായം 21 ആക്കിയേക്കും

  • 24th February 2020
  • 0 Comments

പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന് സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ടസ് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശം. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതിനുള്ള പിഴത്തുക കൂട്ടുക, പുകയില ഉത്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. നിര്‍ദേശം നടപ്പാകുന്നതോടെ കോളേജുകളില്‍ പഠിക്കുന്ന വലിയൊരു വിഭാഗത്തെ പുകവലിയില്‍ നിന്ന് പിന്തിരിപ്പിക്കാനാവുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. 21 വയസ്സുവരെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാനാവില്ല. ഇതോടെ കോളേജ് പരിസരത്ത് ഇവയുടെ വില്‍പ്പന നിയന്ത്രിക്കാനാവും. പൊതുസ്ഥലത്ത് പുകവലിക്കുന്നതിനുള്ള […]

error: Protected Content !!