അടഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ സര്‍വകലാശാലകള്‍ തുറക്കാൻ താലിബാന്‍; പെണ്‍കുട്ടികളുടെ പ്രവേശനം സംബന്ധിച്ച് മൗനം തുടരുന്നു
അഫ്ഗാനിസ്താനിലെ അടഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ സര്‍വകലാശാലകള്‍ ഫെബ്രുവരി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അഫ്ഗാന്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഷെയ്ഖ് അബ്ദുള്‍ ബാക്വി ഹഗ്വാനി കാബൂളില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.. അതേസമയം, പെണ്‍കുട്ടികളുടെ പ്രവേശനം സംബന്ധിച്ച് താലിബാന്റെ മൗനം തുടരുകയാണ്.തണുപ്പുകുറഞ്ഞ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകള്‍ ഫെബ്രുവരി രണ്ട് മുതലും തണുപ്പുകൂടുതലുള്ള പ്രദേശങ്ങളിലെ സര്‍വകലാശാലകള്‍ ഫെബ്രുവരി 26 മുതലും പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു ,എന്നാൽ സര്‍വകലാശാലകളിലേക്കുള്ള പെണ്‍കുട്ടികളുടെ പ്രവേശനം സംബന്ധിച്ചും അതിനായി എന്തൊക്കെ തയ്യാറെടുപ്പുകള്‍ എടുത്തു എന്നതുസംബന്ധിച്ചും മന്ത്രി പ്രതികരിച്ചില്ല. രാജ്യത്തിന്റെ മിക്കഭാഗത്തും ഹൈസ്‌കൂളുകള്‍ […]