നിയമസഭ തെരെഞ്ഞെടുപ്പ്; മധ്യപ്രദേശിൽ ബി ജെ പി ക്കെതിരെ രാമായണ നടനെ കളത്തിലിറക്കി കോൺഗ്രസ്
നിയമസഭാ തെരെഞ്ഞെടുപ്പിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ മത്സരിക്കാൻ കോൺഗ്രസ് കളത്തിലിറക്കിയത് രാമായണ നടനെ. ബുധ്നി മണ്ഡലത്തിൽ ജനപ്രിയ നായകൻ വിക്രം മസ്തലാണ് കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി. 2008-ലെ ടെലിവിഷൻ ഷോ ആയ രാമായണത്തിൽ ഹനുമാൻ കഥാപാത്രത്തിലൂടെ ജനപ്രീതിയാർജ്ജിച്ച നടനാണ് വിക്രം മസ്തൽ. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഇന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമൽനാഥ് ചിന്ദ്വാര നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കും. മുൻ മുഖ്യമന്ത്രി […]
