നാട്ടുകാരുടെ പിടിയിലായത് ഭീമന്‍ പെരുമ്പാമ്പ്; 12 അടി നീളവും, 15 കിലോ ഭാരവും
തിരുവനന്തപുരം കല്ലറ ഭരതന്നൂരിന് അടുത്ത് രാമരശ്ശേരിയില്‍ നിന്ന് ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടി. നാട്ടുകാര്‍ ചേര്‍ന്ന് പന്ത്രണ്ട് അടി നീളമുള്ള പാമ്പിനെ പിടികൂടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയ്ക്ക് ശേഷമാണ് സംഭവം. രാമരശ്ശേരി ഏലായിലെ റോഡിലൂടെ ബൈക്കില്‍ സഞ്ചരിച്ച രണ്ട് പേരാണ് പെരുമ്പാമ്പ് റോഡിന് കുറുകെ കിടക്കുന്നത് കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളില്‍ സമീപത്തെ വീടുകളില്‍ നിന്ന് കോഴികളെ കാണാതായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. […]