Kerala News

അമിത വേഗത്തിലെത്തിയ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, യാത്രക്കാരി തെറിച്ചത് 10 അടി ഉയരത്തില്‍, നടുക്കുന്ന അപകടം

  • 21st August 2022
  • 0 Comments

അമിത വേഗത്തിലെത്തിയ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. പുത്തനത്താണി കരിങ്കപ്പാറ കുന്നത്തോടത്ത് അബ്ദുള്‍ഖാദര്‍ (48) ആണ് മരിച്ചത്. ഭാര്യ റുഖിയയെ (40) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടായിരുന്നു അപകടം നടന്നത്. കുറ്റിപ്പുറത്ത് നിന്നും തിരൂരിലേക്ക് പോകുന്ന വഴിയില്‍ മഞ്ചാടിയിലാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരെ ഇന്നോവ കാര്‍ ഇടിച്ച് തെറിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന്റെ പിറകിലിരുന്ന റുഖിയ സമീപത്തെ കടയുടെ മുകള്‍ഭാഗത്തേക്ക് ഉയര്‍ന്നുപൊങ്ങി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. സ്‌കൂട്ടര്‍ യാത്രക്കാരി […]

Kerala News

ബിവറേജസിന് മുന്നില്‍ മദ്യം വാങ്ങാനെത്തിയ ആളുകള്‍ക്ക് നേരെ യുവാക്കളുടെ പരാക്രമം; ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി

  • 12th August 2022
  • 0 Comments

മലപ്പുറം തിരൂരില്‍ ബിവറേജസ് ഷോപ്പിന് മുന്നില്‍ സംഘര്‍ഷം. മദ്യപിച്ചെത്തിയ മൂന്ന് പേരടങ്ങുന്ന സംഘം ഷോപ്പിന് മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബിയര്‍ കുപ്പി ഉപയോഗിച്ച് ഒരാളുടെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയും ചെയ്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. മദ്യം വാങ്ങാനെത്തിയ ആളുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സമീപത്തെ മറ്റൊരു കടയുടെ മുന്‍ഭാഗവും ആക്രമികള്‍ തകര്‍ത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിരൂരിലെ ഒരു പ്രാദേശിക ചാനലിന്റെ ക്യാമറമാന് നേരെയും ആക്രമണം ഉണ്ടായി. സ്ഥലത്ത് നിന്നും വാര്‍ത്തകള്‍ ശേഖരിക്കുകയായിരുന്ന പി.ഷബീറിനെയാണ് ആക്രമിച്ചത്. ഇയാള്‍ […]

Kerala News

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; മലപ്പുറത്ത് പതിനാറുകാരി ആത്മഹത്യക്ക് ശ്രമിച്ചു

  • 13th July 2022
  • 0 Comments

മലപ്പുറം തിരൂരില്‍ പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് പതിനാറുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനിന് മുന്നില്‍ ചാടിയാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആത്മഹത്യാശ്രമം സിസിടിവില്‍ കണ്ട ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഷെല്‍ട്ടറിലേക്ക് മാറ്റി. പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്ന് പിന്‍മാറിയതാണ് ജീവനെടുക്കാനുള്ള ശ്രമത്തിന് കാരണമെന്ന് കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടിയെ വിവാഹത്തിന് പ്രേരിപ്പിച്ചതിന് ഇരുവീട്ടുകാര്‍ക്കെതിരേയും യുവാവിനെതിരേ പോക്‌സോ വകുപ്പ് […]

error: Protected Content !!