‘നാന് ഉണ്ണി മുകുന്ദന്‍..ചിത്രം പങ്കുവെച്ച് ലെമണ്‍ ടീ കുടിച്ചെന്ന് ടിനി ടോം
‘നാന്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍’,ഈ ഡയലോഗ് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല.രമേശ് പിഷാരടിയും ടിനി ടോമും നടൻ ബാലയെക്കുറിച്ച് പറഞ്ഞ രസകരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 2012ല്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഒര്‍മ്മകളുമാണ് തമാശ രൂപേണ ഒരു റിയാലിറ്റി ഷോയിൽ ഇരുവരും പങ്കുവച്ചത്.ചിരി പടര്‍ത്തിയ ഡയലോഗ് ഹിറ്റായതോടെ ആദ്യം ദേഷ്യം പ്രകടിപ്പിച്ച ബാലയാണ് ഇപ്പോള്‍ പുറത്തുവന്ന ഫോട്ടോകളിലെ മിന്നും താരം. […]

