പോലീസിനെ ആക്രമിച്ച സംഭവം ടിങ്കുവിന്റെ കൂട്ടാളികളും പിടിയിൽ
കട്ടാങ്ങല്‍ ഏരിമലയില്‍ കുപ്രസിദ്ധ ക്വട്ടേഷൻ തലവനുംപിടികിട്ടാപുള്ളിയുമായ കുന്ദമംഗലം പെരിങ്ങളം സ്വദേശി ടിങ്കുവിന്റെ കൂട്ടാളികൾ പിടിയിൽ.ടിങ്കു എന്ന ഷിജു വിനെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ പോലീസിനു നേരെ ആക്രമണംനടത്തുകയായിരുന്നു .പാളിയിൽ വീട്ടിൽ പരതപോയിൽ രാജേഷ് ,പടിഞ്ഞാറേ തൊടികയിൽ ജയേഷ് ,പരതപോയിൽ അജയ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.രാജേഷിനെ ഇന്നലെ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടിയിരുന്നു ബാക്കി രണ്ട് പേരെ ഇന്ന് പുലർച്ച വീട്ടിൽ വെച്ചുമാണ് അറസ്റ്റ് ചെയ്തത്. കേസിൽ മൊത്തം 26 പ്രതികളാണുള്ളത്കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്. […]