കുഞ്ഞെഴുത്തിന്റെ മധുരത്തിനുള്ള ടൈം വേൾഡ് റക്കോർഡ് സമ്മാനിച്ചു
വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ കുട്ടികളുടെ 4500 ലധികം കൈയെഴുത്ത് മാഗസിനുകൾ നിർമ്മിച്ച് ചരിത്രം സൃഷ്ടിച്ച കുന്ദമംഗലം ഉപജില്ല യുടെ അവധിക്കാല തനത് പ്രവർത്തനമായ കുഞ്ഞെഴുത്തിന്റെ മധുരത്തിനുള്ള ടൈം വേൾഡ് റെക്കോർഡ് സുപ്രസിദ്ധ വിശ്വസാഹിത്യകാരൻ ഡോക്ടർ ഷിഹാബ് ഘാനത്തിന്റെ ദുബായിലുള്ള വീട്ടിൽ നടന്ന ചടങ്ങിൽ ഉപജില്ല വിദ്യഭ്യാസ ഓഫീസർ ശ്രീ.കെ.ജെ പോൾ ഏറ്റുവാങ്ങി. കുട്ടികളുടെ സർഗ്ഗശേഷികൾ പ്രോൽസാഹിപ്പിക്കുന്നതിനും അവധിക്കാലം ആസ്വാദ്യകരമാക്കുന്നതിനും വേണ്ടി കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിഭാവനം ചെയ്ത പദ്ധതിയാണ് കുഞ്ഞെഴുത്തിന്റെ മധുരം. ഉപജില്ലയിലെ 41 സ്കൂളുകളിൽ […]
