ടിക് ടോക് അമേരിക്കയില്‍ നിരോധിക്കും; ഡൊണാള്‍ട് ട്രംപ്
ഇന്ത്യക്ക് പിന്നാലെ ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കാനൊരുങ്ങി അമേരിക്കയും. രാജ്യത്തെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ടിക് ടോക്ക് തങ്ങളുടെ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് സുരക്ഷവൃത്തങ്ങളുടെ റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ നിരോധനം അനിവാര്യമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്ക് നിരോധനത്തെപ്പറ്റി ആലോചിക്കുകയാണെന്ന് ട്രംപ് പറഞ്ഞത്. അതേസമയം ടിക് ടോക്ക് വിഷയത്തില്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗം അന്വേഷണം നടത്തി വരികയാണെന്നും തീരുമാനം അതിന് ശേഷം അറിയിക്കുമെന്നും അമേരിക്കന്‍ ട്രഷറി സെക്രട്ടറി […]