National News

ജമ്മു കശ്മീരില്‍ ടിക് ടോക് താരമായ യുവതിയെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി, പത്തു വയസ്സുകാരനും പരിക്ക്

ജമ്മു കശ്മീരില്‍ ടിക് ടോക് താരമായ യുവതിയെ ഭീകരര്‍ വെടിവച്ച് കൊന്നു. പ്രശസ്ത ടെലിവിഷന്‍ ടിക് ടോക് താരം അമ്രീന്‍ ഭട്ടി(35)നെയാണ് ലഷ്‌കറെ തയിബ ഭീകരര്‍ വെടിവച്ചുകൊന്നത്. ആക്രമണത്തില്‍ പത്തുവയസുകാരനായ അനന്തരവന്‍ ഫര്‍ഹാന്‍ സുബൈറിനും ഗുരുതരമായി പരിക്കേറ്റു. സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചദൂര മേഖലയിലാണ് സംഭവമുണ്ടായത്. ബുധനാഴ്ച രാത്രി 7.55 ന് അമ്രീന്‍ ഭട്ടിന്റെ വീടിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ അമ്രീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ഫര്‍ഹാന്‍ സുബൈര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അമ്രീനിനെ ഉടന്‍ […]

error: Protected Content !!