മീശ ഫാൻ ഗേൾ’ പേജ്,ക്ലോസപ്പ് റീല്‍സുകള്‍ പോലീസ് ജോലി രാജിവെച്ചു,ഇപ്പോൾ സ്വകാര്യ ചാനലിൽ ; വിനീത് സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചത്
വിദ്യാർഥിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ റീൽസ് താരം വിനീതിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.വിനീത് (25) പെൺകുട്ടികളോടും യുവതികളോടും പറഞ്ഞിരുന്നത് തെറ്റായ വിവരങ്ങളായിരുന്നുവെന്നാണ് വിവരം. നേരത്തെ ഇയാൾ പോലീസിലായിരുന്നവെന്നും ഇപ്പോൾ ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്തു വരികയായിരുന്നുവെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ ഇയാൾക്ക് ജോലിയൊന്നും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.പല സ്ത്രീകളുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ വിനീതിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുമായി നടത്തുന്ന ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും […]