കടുവ കൊന്നത് ഇന്ത്യന്‍ താരം മിന്നുമണിയുടെ അമ്മാവന്റെ ഭാര്യയെ
മാനന്തവാടി: പഞ്ചാരക്കൊല്ലിയില്‍ കടുവ കടിച്ചുകീറി കൊന്ന രാധ ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിന്നുമണിയുടെ അടുത്ത ബന്ധു. അല്‍പ സമയം മുമ്പ് മിന്നുമണി ഇക്കാര്യം സൂചിപ്പിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും മിന്നുമണി ഫേസ്ബുക്കില്‍ കുറിച്ചു. ഡല്‍ഹിയില്‍ വെച്ചാണ് ഇന്ത്യന്‍ താരം ദുരന്തവാര്‍ത്തയറിയുന്നത്. ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയാത്ത ദുഃഖവും മിന്നുമണി പങ്കുവെച്ചു. ഇരകള്‍ ഇനിയുമുണ്ടാകുമെന്നും അതിനാല്‍ എത്രയും പെട്ടെന്ന് […]









