പന്തല്ലൂരില്‍ മൂന്നു വയസ്സുക്കാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി
ഇന്നലെ ഗൂഡലൂർ പന്തലൂരിൽ മൂന്ന് വയസ്സുക്കാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. തൊണ്ടിയാളം ഭാഗത്തു നിന്നാണ് പുലിയെ പിടിച്ചത്. നാല് പേർ അടങ്ങുന്ന വനവകുപ്പ് സംഘം മയക്കു വെടി വച്ചാണ് പുലിയെ പിടികൂടിയത്. നാട്ടുക്കാർ വലിയ പ്രതിഷേധത്തിൽ തന്നെയാണ് ഇപ്പോഴും. പുലിയെ കൊന്ന ശേഷം കാണിച്ചു തരണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ആണ് നാട്ടുകാരുടെ നിലപാട്. മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്തു ലക്ഷം രൂപ നൽകാമെന്ന് പ്രഖ്യാപിച്ചു.ഈ കുട്ടിയെ ഉൾപ്പെടെ മൂന്നാഴ്ചയ്ക്കിടെ രണ്ടുപേരുടെ ജീവനെടുത്ത […]