താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാര്‍;വനംവകുപ്പ് പരിശോധന നടത്തുന്നു
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാര്‍. ഇന്നലെ രാത്രിയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് വനംവകുപ്പ് മേഖലയില്‍ നിരീക്ഷണം തുടരുകയാണ്. ചുരത്തിലെ എട്ട്-ഒന്‍പത് വളവുകള്‍ക്കിടയിലാണ് കടുവയെ കണ്ടതായി കാര്‍ യാത്രികര്‍ പറഞ്ഞത്. വയനാട്ടുനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്നു കാര്‍. കാറിന് മുന്‍പില്‍ യാത്ര ചെയ്ത ബൈക്ക് യാത്രികന്‍ കടുവയെ കണ്ട ഉടനെ വാഹനം വേഗം കൂട്ടി രക്ഷപ്പെടുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. യാത്രക്കാര്‍ ഉടന്‍തന്നെ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞതു മുതല്‍ വനംവകുപ്പ് മേഖലയിലെത്തി ക്യാമ്പ് ചെയ്യുകയാണ്.