Kerala kerala

ടിക്കറ്റ് എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; ഐലന്‍ഡ് എക്സ്പ്രസില്‍ കത്തിക്കുത്ത്

തൃശൂര്‍: കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസില്‍ കത്തിക്കുത്ത്. തൃശൂരിനും ഒല്ലുരിനും ഇടയില്‍ വെച്ചായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്നും കായംകുളത്തേക്ക് കയറിയ യുവാക്കള്‍ തമ്മിലാണ് കത്തിക്കുത്ത് ഉണ്ടായത്. ഇവര്‍ ടിക്കറ്റ് എടുത്തത് പാലക്കാട് വരെയാണ്. പരിശോധനയെത്തുടര്‍ന്ന് ടിടിഇ ഇവരില്‍ നിന്നും പിഴ ഈടാക്കി. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ ആക്രമിക്കുകയായിരുന്നു. പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.

Kerala

ബസ്സ് ചാർജ് വർധനവ് ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീൽ പോകുമെന്ന് സർക്കാർ

ലോക്ഡൗണ്‍ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സാഹചര്യത്തിൽ സ്റ്റേയ്ക്കെതിരെ അപ്പീലുമായി മുൻപോട്ട് പോകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കോടതി ഉത്തരവുകളിൽ അവ്യകതത ഉണ്ടെന്നും ബസ് ജീവനക്കാരെയും യാത്ര ചെയ്യുന്ന പൊതു ജനങ്ങളെയും സംരക്ഷിക്കുമെന്നും മാധ്യമപ്രവർത്തകരോടായി അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിൽ വന്ന വിധിക്കെതിരെയാണ് അപ്പീലിന് പോവുക. . സ്വകാര്യ ബസ്സുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാം എന്ന് ഇന്നാണ് കോടതി […]

error: Protected Content !!