വേല്‍മുരുകന്റെ ശരീരത്തില്‍ നാല്‍പ്പതോളം മുറിവുകള്‍, നാലു വെടിയുണ്ടകള്‍ കണ്ടെടുത്തു

  • 6th November 2020
  • 0 Comments

‌ വയനാട്ടില്‍ പോലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്റെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. ശരീരത്തില്‍ നാല്‍പത് മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. എക്‌സറേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. നെഞ്ചിലും വയറിലും നാല്‍പതിലധികം മുറിവുകള്‍ ഉണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പരിക്കുകള്‍ പോലീസുമായുണ്ടായ ഏറ്റമുട്ടലിലുണ്ടായതാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു. ശരീരത്തില്‍ ബുള്ളറ്റ് തുളച്ചുകയറിയ പാടുകളുണ്ടായിരുന്നു. തുടര്‍ന്നായിരുന്നു എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇത് പ്രാഥമിക പരിശോധന റിപ്പോര്‍ട്ടാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടും.

error: Protected Content !!