മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; തോക്ക് കണ്ടെത്തിയതായി പോലീസ്, കൊല്ലപ്പെട്ടത് 35 വയസ്സ് തോന്നിക്കുന്ന പുരുഷനെന്ന് റിപ്പോര്‍ട്ട്, ഭരണകൂട ഭീകരതയെന്ന് മുല്ലപ്പള്ളി

  • 3rd November 2020
  • 0 Comments

വയനാട് ജില്ലയിലെ ബാണാസുരസാഗര്‍ ഡാമിനും പടിഞ്ഞാറത്തറയ്ക്കും സമീപം വനമേഖലയായ വാളരം കുന്നില്‍ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 35 വയസ്സ് തോന്നിക്കുന്ന പുരുഷനെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ മലയാളിയല്ലെന്നാണ് പ്രാഥമിക നിഗമനം. കോയമ്പത്തൂര്‍, കര്‍ണാടക മേഖലയില്‍ നിന്നുള്ള വ്യക്തിയാവുമെന്നാണ് പുറത്ത് വരുന്ന വിവരം. കൊല്ലപ്പെട്ട വ്യക്തിയുടെ പക്കല്‍ നിന്നും തോക്കുള്‍പ്പെടെ കണ്ടെത്തിയെന്ന് മാത്രമാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണമായിട്ടില്ല. തണ്ടര്‍ ബോള്‍ട്ട് സ്വന്തം നിലയ്ക്ക് നടത്തിയ നീക്കത്തിലാണ് […]

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • 3rd November 2020
  • 0 Comments

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. മീന്‍മുട്ടി പടിഞ്ഞാറത്തറ വാളരം കുന്നിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രാവിലെ പട്രോളിങ്ങിന് ഇറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ടയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് ആദ്യം പുറത്ത് വന്ന വിവരം. പിന്നീട് ഇയാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇയാളെ സംബന്ധിച്ച യാതൊരു വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല. ബാണാസുരസാഗര്‍ ഡാമിനും പടിഞ്ഞാറത്തറയ്ക്കും സമീപത്തായുള്ള വനമേഖലയില്‍ വച്ച് ഇന്ന് പുലർച്ചെയാണ് എറ്റുമുട്ടല്‍ […]

error: Protected Content !!