തൃശൂരിൽ കമാനം തകര്‍ന്ന് ഓട്ടോറിക്ഷയുടെ മുകളില്‍ വീണു; രണ്ട് പേര്‍ക്ക് പരുക്ക്
തൃശൂര്‍: ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് കമാനം തകര്‍ന്നുവീണ് രണ്ടുപേര്‍ക്ക് പരുക്ക്. നഗരത്തില്‍ സ്ഥാപിച്ചിരുന്ന കമാനം തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവര്‍ക്കും മറ്റൊരാള്‍ക്കുമാണ് പരുക്കേറ്റത്. കോര്‍പ്പറേഷന്‍ കെട്ടിടത്തിന് മുന്‍വശം സ്ഥാപിച്ച ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടുള്ള കമാനമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.