Kerala News

ദേശീയപാതയിലെ കുഴിയടക്കല്‍; കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് കളക്ടര്‍

  • 10th August 2022
  • 0 Comments

തൃശൂര്‍ മണ്ണുത്തി ദേശീയ പാതയുടെ കരാര്‍ ഏറ്റെടുത്ത ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയെ കരിമ്പട്ടകയില്‍പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഹരിതാ വി. കുമാര്‍. ദേശീയപാതയിലെ കുഴി അടയ്ക്കല്‍ കൃത്യതയോടെ അല്ലെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. റോഡിലെ കുഴിയടയ്ക്കല്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ കളക്ടര്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. കരാറുകാര്‍ ആരുമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമെത്തി കോള്‍ഡ് മിക്സ് ഉപയോഗിച്ച് കുഴികള്‍ മൂടുകയായിരുന്നു. എന്നാല്‍ ഈ കുഴി അടയ്ക്കല്‍ പരിഹാരമല്ല. ഇത്തരത്തില്‍ കോള്‍ഡ് മിക്സ് മാത്രം ഉപയോഗിച്ചാല്‍ കുഴി […]

Kerala News

കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു,ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കാന്‍ ശ്രമം ഭർത്താവും ബന്ധുവും അറസ്റ്റിൽ

  • 23rd July 2022
  • 0 Comments

കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ്കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും പ്രതികൾക്കെതിരെ കുറ്റമുണ്ട്.പഴുന്നാന, ചെമ്മൻതിട്ട സ്വദേശികളായ 31 കാരനും 47 കാരനുമാണ് അറസ്റ്റിലായത്. ക്രൂര കൃത്യത്തിനു ശേഷം പ്രതികൾ ഒളിവിലായിരുന്നു. കൂട്ട ബലാത്സംഗത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്. […]

Kerala News

മത്സരയോട്ടത്തിന് ഇടയിലെ അപകടം;ടാക്‌സിയില്‍ ഥാര്‍ ഇടിച്ചു, ഒരു മരണം ,ഥാറിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞു,അറസ്റ്റ് , മനപൂര്‍വമായ നരഹത്യക്ക് കേസ്

  • 21st July 2022
  • 0 Comments

തൃശ്ശൂർ കൊട്ടേക്കാട് മത്സരയോട്ടം നടത്തി അപകടമുണ്ടായ സംഭവത്തില്‍ ഥാറിലുണ്ടായിരുന്ന രണ്ടു പേരെ തിരിച്ചറിഞ്ഞു. പൊങ്ങണങ്ങാട് സ്വദേശി ശ്രീരാഗ്,അന്തിക്കാട് സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്. പിടിയിലായ ഡ്രൈവർ ഷെറിനൊപ്പമുണ്ടായിരുന്നവരാണ് ഇരുവരും. അപകടത്തിന് പിന്നാലെ ഓടിപ്പോയ ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഥാർ ഓടിച്ചിരുന്ന ഷെറിൻ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. തൃശ്ശൂർ ജില്ലാ ആശുപത്രിയിലാണ് ഷെറിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. മത്സര ഓട്ടത്തിനിടെയാണ് ജീപ്പും ടാക്സി കാറും കൂട്ടിയിടിച്ചത്. ടാക്സി കാറിൽ ഇടിച്ചത് ബിഎംഡബ്ലിയു കാറാണെന്ന് ഷെറിൻ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. റൈസ ഉമ്മർ […]

Kerala News

ജാമ്യം കിട്ടിയില്ല, പള്‍സര്‍ സുനി തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി

  • 20th July 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ എറണാകുളം സബ്ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിലാക്കി. എറണാകുളം സബ്ജയിലില്‍ നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് സുനിയെ ഇവിടെയെത്തിച്ചത്. തുടര്‍ന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കേസില്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതിയും തള്ളിയതിന് ശേഷമാണ് സുനിയുടെ മാനസികാരോഗ്യസ്ഥിതി മോശമായതെന്നാണ് വിവരം. അഞ്ചുവര്‍ഷമായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആരോഗ്യനില മോശമാണെന്ന കാരണം കാണിച്ചാണ് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി ജൂലായ് 13-ന് […]

Kerala News

കാട്ടുപന്നികള്‍ ചത്തത് ആന്ത്രാക്‌സ് മൂലമെന്ന് പരിശോധനാ ഫലം, മറവു ചെയ്തവര്‍ നിരീക്ഷണത്തില്‍

  • 30th June 2022
  • 0 Comments

തൃശൂര്‍ പിള്ളപ്പാറ മേഖലയില്‍ കാട്ടുപന്നികള്‍ ചത്തത് ആന്ത്രാക്‌സ് മൂലമെന്ന് പരിശോധനാ ഫലം. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ അടിയന്തരമായി സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതിരപ്പള്ളി പഞ്ചായത്തിലെ മലയോര മേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചത്. അതിരപ്പള്ളി വന മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയിരുന്നു. ഇവയുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നും ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണെന്ന് സ്ഥിരീകരിച്ചു. സ്ഥലത്തെ ചത്ത […]

Kerala News

വിവാഹ ഒരുക്കങ്ങള്‍ക്കായി നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു

  • 28th June 2022
  • 0 Comments

തൃശൂര്‍ പെരുമ്പിലാവ് കൊരട്ടിക്കരയില്‍ സംസ്ഥാന പാതയില്‍ കാറും കെ.എസ് ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പട്ടാമ്പി സ്വദേശിയും തൃത്താല ഞാങ്ങാട്ടിരി തെക്കേതില്‍ ഉസ്മാന്‍ ഹാജിയുടെ മകനുമായ മുഹമ്മദ് ഷാഫി (26) ആണ് മരിച്ചത്. തൃശൂര്‍ കൊരട്ടിക്കരയില്‍ ആണ് അപകടം നടന്നത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയെ ആണ് അപകടം നടന്നത്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാര്‍ കോഴിക്കോട്-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ആളെ പുറത്തെടുത്തത്. ഉടന്‍ തന്നെ സ്വകാര്യ […]

Kerala News

തൃശ്ശൂരില്‍ കൊച്ചുമകനുമായി മുത്തശ്ശി കിണറ്റില്‍ച്ചാടി ജീവനൊടുക്കി, മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യക്കുറിപ്പ്

കൊച്ചുമകനുമായി മുത്തശി കിണറ്റില്‍ച്ചാടി ജീവനൊടുക്കി. തൃശ്ശൂര്‍ കിഴുപ്പിള്ളിക്കര വായനശാലക്ക് സമീപം പണിക്കശ്ശേരി അജയന്റെ ഭാര്യ അംബിക (55) കൊച്ചുമകന്‍ ആദിഷ് ദേവ് (7) എന്നിവരെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചു. അംബികയുടെ മകളുടെ മകനാണ് ആദിഷ്. മകള്‍ വിവാഹ മോചിതയായിരുന്നു. മറ്റൊരാള്‍ക്കൊപ്പം തിരുവനന്തപുരത്താണ് താമസം. മകനെ കൂടെ താമസിപ്പിച്ചിരുന്നില്ല. അംബികയ്ക്കു ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പ്രയാസത്തിലായിരുന്നു. മകള്‍ വീട്ടിലേയ്ക്കു തിരിഞ്ഞുനോക്കാത്ത പ്രശ്‌നങ്ങളും മാനസിക വിഷമത്തിന് […]

Kerala News

‘സൂക്ഷിക്കാന്‍ ബുദ്ധിമുട്ട്’;തൃശ്ശൂരില്‍ പോലീസ് പിടിച്ചെടുത്ത 550 കിലോ കഞ്ചാവ് ചൂളയിലിട്ടു കത്തിച്ചു നശിപ്പിച്ചു

തൃശ്ശൂര്‍ റൂറല്‍ പൊലീസ് പിടിച്ചെടുത്ത 550 കിലോ കഞ്ചാവ് കത്തിച്ചു നശിപ്പിച്ചു. തൃശ്ശൂര്‍ ചിറ്റിശേരിയിലെ ഓട്ടുകമ്പനിയുടെ ചൂളയിലാണ് കഞ്ചാവ് നശിപ്പിച്ചത്. കൊടകര പുതുക്കാട് മേഖലകളില്‍ നിന്നായി പൊലീസ് പിടികൂടിയ കഞ്ചാവാണ് നശിപ്പിച്ചത്.തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തി, പുതുക്കാട്, ആമ്പല്ലൂര്‍, കൊടകര തുടങ്ങിയ മേഖലകളില്‍നിന്ന് വിവിധ ദിവസങ്ങളിലായി പിടികൂടിയ കഞ്ചാവാണ് ശനിയാഴ്ച നശിപ്പിച്ചത്. പിടികൂടിയ കഞ്ചാവ് പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിക്കുന്നത് പോലീസിന് വലിയ ബാധ്യതയായിരുന്നു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നശിപ്പിക്കല്‍ പ്രവൃത്തികള്‍. ഈ വര്‍ഷം ഫെബ്രുവരിയിലും സമാനമായി റൂറല്‍ പോലീസ് […]

Kerala News

വടക്കാഞ്ചേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്‌കൂള്‍ വളപ്പില്‍ നിന്ന് പാമ്പുകടിയേറ്റു, ആരോഗ്യനില തൃപ്തികരം

തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്‌കൂള്‍ വളപ്പില്‍ നിന്ന് പാമ്പുകടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലാണ് സംഭവം. കുമരനെല്ലൂര്‍ സ്വദേശി അദേശിനാണ്(10) പാമ്പ് കടിയേറ്റത്. അണലിയുടെ കുഞ്ഞാണ് കടിച്ചതെന്നാണ് വിവരം. വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ കെട്ടിടം പൊളിച്ചു പണിയുന്നതിനാല്‍ ഇവിടുത്തെ നൂറോളം വിദ്യാര്‍ഥികളെ സമീപത്തെ ഗേള്‍സ് എല്‍പി സ്‌കൂള്‍ കെട്ടിടത്തിലേക്കു മാറ്റിയിരുന്നു. രാവിലെ 9.45ന് സ്‌കൂള്‍ വളപ്പിലേക്കു ബസില്‍ വന്നിറങ്ങുമ്പോഴാണ് കുട്ടിക്കു പാമ്പുകടിയേറ്റത്. അധികം വലുപ്പമില്ലാത്ത പാമ്പായിരുന്നെന്നു മറ്റു കുട്ടികള്‍ പറഞ്ഞു. സ്‌കൂള്‍ […]

Kerala News

തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

തൃശൂരില്‍ മെഡിക്കല്‍ കോളജില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി(47)യാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞമാസം 17 മുതല്‍ രോഗലക്ഷണമുണ്ടായിരുന്നു. പനിയും ശരീരവേദനയും തളര്‍ച്ചയുമായിരുന്നു രോഗലക്ഷണങ്ങള്‍. ഏപ്രില്‍ 19 മുതല്‍ പല ആശുപത്രികളിലായി ചികിത്സ തേടി. ഗുരുതരാവസ്ഥയിലായ ജോബിയെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ജോബിയുമായി ബന്ധപ്പെട്ടുള്ള മറ്റ് ആളുകള്‍ക്കൊന്നും രോഗലക്ഷണങ്ങളില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ക്യൂലക്സ് […]

error: Protected Content !!