തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെപ്പ്; തോക്കുമായെത്തിയത് പൂർവ വിദ്യാർത്ഥി
തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെപ്പ്. പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ശേഷം ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവെക്കുകയായിരുന്നു. മുകളിലേക്കാണ് വെടിവെച്ചത്. ആളപായമില്ല. തൃശൂര്‍ ഈസ്റ്റ് പൊലീസ് മുളയം സ്വദേശി ജഗനെ കസ്റ്റഡിയില്‍ എടുത്തു. ജഗന്‍ ലഹരിക്കടിമയാണെന്നാണ് വിവരം. പ്രതിയെ പ്രകോപിപ്പിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. വെടിവെച്ച ശേഷം സ്കൂളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസ് കെെമാറുകയായിരുന്നു. പ്രതിയുടെ പക്കല്‍ എങ്ങനെയാണ് […]
