Kerala News

ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു; തൃശ്ശൂർ പൂരത്തിന് പരിസമാപ്തി;അടുത്ത വർഷം ഏപ്രിൽ 19 ന്

നിലപാട് തറയിലെത്തി പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ 36 മണിക്കൂർ നീണ്ട് നിന്ന തൃശൂർ പൂരം സമാപിച്ചു. വർണ വിസ്മയങ്ങൾ തീർത്തും ജനങ്ങൾക്ക് പുതിയ അനുഭവങ്ങൾ നൽകിയുമാണ് തൃശൂർ പൂരം അവസാനിക്കുന്നത്. അടുത്ത വർഷത്തെ പൂരം ഏപ്രിൽ 19 ന് നടക്കും.ഇപ്രാവശ്യത്തെ പൂരത്തിന് റെക്കോർഡ് ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. കൂടാതെ തെച്ചിക്കോട്ട് രാമചന്ദ്രന്റെ സാന്നിധ്യവും ജനങ്ങളെ ആവേശത്തിലാക്കിയിരുന്നുഅത് കൂടാതെ, ഇന്നലെ നടന്ന കുടമാറ്റത്തിൽ തിരുവമ്പാടി വിഭാഗം മെസ്സിക്ക് ആശംസ അർപ്പിച്ച് കുടയുയർത്തിയത് ജനങ്ങൾക്ക് കൗതുകമായിരുന്നു.

Kerala News

കുടമാറ്റം തുടങ്ങി; ജന സാഗരമായി പൂര നഗരി

  • 30th April 2023
  • 0 Comments

തെക്കേ ഗോപുര നടയെ വർണ കാഴ്ചയിൽ ആറാടിച്ച് തൃശൂർ പൂരത്തിലെ കുടമാറ്റം തുടങ്ങി. കുടമാറ്റത്തിൽ ഒരുപാട് സസ്പെൻസുമായാണ് തിരുവമ്പാടിയും പാറമേൽ കാവും ഈ പ്രാവശ്യം എത്തിയിരിക്കുന്നത്.കുടമാറ്റത്തിനായി ഇരു ഭാഗത്തുമായി മുപ്പത് ആനകളാണ് അണി നിരന്നത്. ഗുരുവായൂർ നന്ദൻ പാറമേക്കാവിലെ തിടമ്പെടുത്തപ്പോൾ തുവമ്പാടി ചന്ദ്ര ശേഖർ തിരുവമ്പാടിയുടെ തിടമ്പെടുത്തു.കുടമാറ്റത്തിൽ തിടമ്പെടുക്കുന്ന ആനയുടെ കുടയുടെ കളർ വേറെയും ബാക്കി ഉള്ളവരുടേത് ഒരുപോലെയും ആയിരിക്കും.

Kerala News

ഒരേ വർണം, ഒരേസ്വരം, ഒരേ ലക്ഷ്യം; വടക്കും നാഥന്റെ മണ്ണ് പൂര ലഹരിയിൽ

  • 30th April 2023
  • 0 Comments

വടക്കും നാഥന്റെ മണ്ണ് പൂര ലഹരിയിൽ.കണിമംഗലം ശാസ്താവ് വടക്കും നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയതോടെയാണ് തൃശൂർ പൂരത്തിന് തുടക്കമായത്. പിന്നാലെ ഘടകപൂരങ്ങളും വന്നുതുടങ്ങി. രാവിലെ 11 മണിക്കാണ് എല്ലാവരും കാത്തിരിക്കുന്ന മഠത്തിൽ വരവ് പഞ്ചവാദ്യം അരങ്ങേറുക.തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് വടക്കേമഠത്തിലെ ഇറക്കിപൂജ കഴിഞ്ഞു കയറിവരുന്ന വരവാണ് മഠത്തിൽവരവ്. തിരുവമ്പാടി വിഭാഗത്തിന്റെ പഞ്ചവാദ്യ മധുരം സ്വീകരിക്കാൻ വൻ ജനാവലിയായിരിക്കും ഉണ്ടാകുക.ഉച്ചയ്ക്ക് 12.30-ന് പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽ ചെമ്പട മേളവും കോങ്ങാട് മധുവിന്റെ പ്രമാണിത്തത്തിൽ കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളവും ഉണ്ടാകും. കൂടാതെ […]

Kerala News

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നാളെ; പൂര വിളംബരം ഇന്ന് നടക്കും

  • 29th April 2023
  • 0 Comments

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നാളെ. പൂര വിളംബരം ഇന്ന് നടക്കും. പതിനൊന്ന് മണിയോടെ തെക്കേ ഗോപുര നട തുറന്ന് കുറ്റൂര്‍ നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് നിലപാടുതറയില്‍ എത്തി മടങ്ങുന്നതോടെ പൂര വിളംബരത്തിന് തുടക്കമാകും.കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറാണ് കുറ്റൂര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുക.തൃശൂര്‍ പൂരദിനത്തില്‍ കണിമംഗലം ശാസ്താവിന് വടക്കുന്നാഥ ക്ഷേത്രത്തിലേയ്ക്കു പ്രവേശിക്കാനാണ് തെക്കേഗോപുരവാതില്‍ തുറന്നിടുന്നത്. മേയ് ഒന്നിന് പൂരം ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ പാറമേക്കാവ് ഭഗവതിയുടെ തിടമ്പുമായും ശിവകുമാറുണ്ടാകും. അതേസമയം ഇന്നലെ നടന്ന സാമ്പിള്‍ […]

error: Protected Content !!