അര്‍ഹമായ പരിഗണന കിട്ടുന്നില്ല;വീണ്ടും പരാതിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്
അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന് പരാതിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. കോര്‍പറേഷന്‍ പരിധിയിലെ ചടങ്ങുകളില്‍ അധ്യക്ഷന്‍ ആക്കുന്നില്ലെന്നാണ് പരാതി.ബോര്‍ഡിലെ ഫോട്ടോ ചെറുതായെന്ന കാരണത്താല്‍ എം. കെ വര്‍ഗീസ് സ്‌കൂളിലെ ചടങ്ങ് ബഹിഷ്‌കരിച്ചത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി എം.കെ വര്‍ഗീസ് രംഗത്തെത്തിയത്. ഫോട്ടോ ചെറുതായതുകൊണ്ട് തന്നെയാണ് മടങ്ങിയതെന്നും മേയര്‍ പദവിയെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഇതുപോലെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രോട്ടോക്കോള്‍ പ്രകാരം എംപിയും എംഎല്‍എയും മേയര്‍ക്ക് താഴെയാണ്. താഴെയുള്ള എംഎല്‍എയെ ഉദ്ഘാടകനാക്കി എന്നു […]
