വ്യാജ വീഡിയോ നിര്‍മ്മിച്ച് തിരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്ന് കെ.സുധാകരന്‍
ഒരു സ്ഥാനര്‍ത്ഥിക്കെതിരെയും വ്യാജ വീഡിയോ നിര്‍മ്മിച്ച് തിരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്നും തൃക്കാക്കര കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വ്യാജ വീഡിയോ നിര്‍മ്മിച്ചവരെയും അത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരും പോലീസും മടിക്കുന്നു.ഇത്തരം ഒരു വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ട്. അതിന്റെ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് സിപിഎം നേതാക്കളുടെ പ്രതികരണത്തില്‍ നിന്നും ഇപ്പോള്‍ വ്യക്തമാണ്. വൈകാരിക വിഷയമായി ഉയര്‍ത്തി തൃക്കാക്കരയിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമമെന്ന് സുധാകരന്‍ […]









