നിതിന്‍ ഗഡ്കരിക്ക് വധഭീഷണി;അജ്ഞാതൻ ഫോണിലൂടെ ഭീഷണി മുഴക്കിയത് രണ്ട് തവണ
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിക്ക് വധഭീഷണി. നാഗ്പൂരിലെ ഓഫീസിലേക്കാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള രണ്ട് ഫോണ്‍ കോളുകള്‍ എത്തിയത്.ഓഫീസിലെ ജീവനക്കാരാണ് ഫോൺ ഫോൺ അറ്റൻഡ് ചെയ്ത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നൽകിയില്ലെങ്കിൽ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി.ശനിയാഴ്ച രാവിലെ 11.30-നും 11.40-നും ഇടയിലാണ് ഫോണ്‍കോളുകള്‍ എത്തിയത്. ഗഡ്കരിയുടെ ഓഫീസ് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നും അജ്ഞാതന്‍ ഭീഷണി മുഴക്കിയെന്നാണ് വിവരം. തുടര്‍ന്ന് ഓഫീസ് ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കി.
