തോട്ടം തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ നിര്‍ദേശം
തോട്ടം തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് നിര്‍ദേശം നല്‍കി. കോവിഡ്- 19 രോഗവ്യാപനം തടയുന്നതിനായി സംസ്ഥാനത്തെ തോട്ടങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ തൊഴിലാളികള്‍ പട്ടിണിയിലാകാകാതിരിയ്ക്കാന്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ശ്രദ്ധിക്കണം. അടച്ചിട്ടിരിക്കുന്ന തോട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് മുടക്കം കൂടാതെ ചെലവു തുക നല്‍കുവാന്‍ എല്ലാ തോട്ട ഉടമകള്‍ക്കും പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം.
