സര്‍ക്കാരിന് വഴങ്ങില്ല എന്ന ശാഠ്യമാണ് ഗവര്‍ണര്‍ക്ക്, വസ്തുത മനസിലാക്കണമെന്ന് തോമസ് ഐസക്
ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തോമസ് ഐസക്. ഗവര്‍ണര്‍ പദവി എന്നും വിവാദമായിട്ടുണ്ടെന്നും എന്നാല്‍ ഇന്നത്തേതുപോലെ ഒരു സ്ഥിതിവിശേഷം കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല എന്നുമാണ് തോമസ് ഐസകിന്റെ പ്രതികരണം. ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തിലെ സര്‍വ്വകലാശാലകളെ വര്‍ഗീയ വത്കരിക്കാനുള്ള ആര്‍എസ്എസിന്റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് തോമസ് ഐസകിന്റെ വാദം. ഗവര്‍ണര്‍ പദവിയുടെ മാന്യത വിട്ട് ഒരു വൈസ് ചാന്‍സലറെ ക്രിമിനലെന്നും മറ്റും വിളിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ഗവര്‍ണ്ണര്‍ […]