kerala Kerala kerala politics

ചട്ടലംഘനം; തോമസ് ഐസക്കിന് താക്കീത്.

  • 30th March 2024
  • 0 Comments

പത്തനംതിട്ട: കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിന് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. സര്‍ക്കാര്‍ പരിപാടികളില്‍ ഇനി പങ്കെടുക്കരുതെന്ന് തോമസ് ഐസക്കിന് നിര്‍ദേശം നല്‍കി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ താക്കീത് നല്‍കിയത്. ഇടത് സ്ഥാനാര്‍ഥി ചട്ടലംഘനം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

kerala Kerala kerala politics

തോമസ് ഐസക്കിനെതിരായ ചട്ടലംഘന പരാതി; പത്തനംതിട്ട കലക്ടര്‍ വിശദീകരണം തേടി

  • 24th March 2024
  • 0 Comments

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കലക്ടര്‍. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് തോമസ് ഐസക്കിനോട് നിര്‍ദേശിച്ചിട്ടുള്ളത്. യുഡിഎഫ് ആണ് മുന്‍ മന്ത്രി കൂടിയായ പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ പരാതി നല്‍കിയത്. കുടുംബശ്രീ പ്രവര്‍ത്തകരെ വിളിച്ചു കൂട്ടി വായ്പ വാഗ്ദാനം ചെയ്തു, കെ ഡിസ്‌ക് എന്ന സര്‍ക്കാര്‍ പദ്ധതി വഴി കണ്‍സള്‍ട്ടന്റുമാരെ നിയോഗിച്ച് തൊഴില്‍ വാഗ്ദാനം ചെയ്തു വോട്ടു തേടുന്നു എന്നീ […]

Kerala News

റിപബ്ലിക് ദിന പ്ലോട്ടുകളില്‍ നിന്ന് എന്‍ട്രി തള്ളിയ സംഭവം; വിമര്‍ശനവുമായി തോമസ് ഐസക്

  • 27th January 2022
  • 0 Comments

റിപബ്ലിക് ദിന പ്ലോട്ടുകളില്‍ നിന്ന് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും എന്‍ട്രി തള്ളിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനവുമായി സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്. കേന്ദ്രം ഭരിക്കുന്നവരുടെ സാംസ്‌ക്കാരികാധപതനത്തിനൊപ്പം ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച് നവോത്ഥാന മൂല്യങ്ങളുടെ അടിത്തറ പണിത സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ ഓര്‍മ്മകളോടുപോലും സംഘപരിവാരം വെച്ചുപുലര്‍ത്തുന്ന പകയുടെ ആഴം കൂടിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ തെളിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം തരംതാണ തിരസ്‌കാരങ്ങള്‍ ഒരര്‍ത്ഥത്തില്‍ നല്ലതു തന്നെയാണ്. സംഘപരിവാറിന്റെ രാഷ്ട്രീയം ആഴത്തില്‍ ചര്‍ച്ച ചെയ്യാന്‍ രാജ്യത്തിന് അവസരം ലഭിക്കുകയാണെന്നും തോമസ് […]

Kerala News

വിഷുവിന് മുന്‍പ് ക്ഷേമപെന്‍ഷന്‍ വീടുകളിലെത്തിക്കുമെന്ന് തോമസ് ഐസക്ക്

  • 28th January 2021
  • 0 Comments

വിഷുവിന് മുന്‍പ് തന്നെ 1600 രൂപയാക്കി വര്‍ധിപ്പിച്ച ക്ഷേമപെന്‍ഷന്‍ എല്ലാവരുടേയും വീടുകളിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി തോമസ് ഐസക്ക്. കഴിഞ്ഞ ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ 100 രൂപ കൂടി വര്‍ധിപ്പിച്ചിരുന്നു. ഈ പുതിയ പെന്‍ഷന്‍ തുക വിഷുകിറ്റിനൊപ്പം വീടുകളില്‍ വിഷുവിന് മുന്‍പ് തന്നെ എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. എപിഎല്‍ വിഭാഗക്കാര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോഗ്രാം വീതം അരിയും വിഷുവിനുമുന്‍പ് ലഭ്യമാക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. എകെജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്യനിര്‍മ്മാര്‍ജനത്തിനായുള്ള […]

Kerala News

ധനമന്ത്രി ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നില്ല; സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുവെന്നും രമേശ് ചെന്നിത്തല

  • 20th January 2021
  • 0 Comments

സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. തോമസ് ഐസക്ക് ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറഞ്ഞില്ലെന്നും ധനമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടു. ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാന നിയമസഭയോട് സിഎജി അനാദരവ് കാണിച്ചെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. കിഫ്ബി ഓഡിറ്റുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കും. വികസനം വേണോ എന്നുള്ളതാണ് ചോദ്യം. ഭരണഘടന പറയുന്ന സ്റ്റേറ്റ് […]

Kerala News

കിഫ്ബി വായ്പ്പയെടുപ്പും മസാലാബോണ്ടും ബാധ്യതയും ഭരണഘടനാ വിരുദ്ധവും; സര്‍ക്കാര്‍ വാദം തള്ളി സി എ ജി റിപ്പോര്‍ട്ട് നിയമസഭയില്‍

  • 18th January 2021
  • 0 Comments

കിഫ്ബി കടമെടുപ്പില്‍ സര്‍ക്കാര്‍ വാദം തള്ളി സിഎജി റിപ്പോര്‍ട്ട്. കിഫ്ബി കടമെടുപ്പ് തനത് വരുമാനത്തിന് ബാധ്യതയായെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. കിഫ്ബി വായ്പയെടുക്കല്‍ ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാരിന് ബാധ്യതയുണ്ടാക്കുന്നതാണെന്നും സിഎജി കണ്ടെത്തിയെന്ന് പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തിയത്. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. കടമെടുപ്പിലെ സാങ്കേതിക പ്രശ്നങ്ങളും ഭരണഘടനാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബി കടമെടുപ്പ് കേന്ദ്രത്തിന്റെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘കിഫ്ബിക്ക് ലഭിക്കുന്ന വായ്പകളുടെ മുതലിനും പലിശയ്ക്കും […]

Kerala News

ഭരണമവസാനിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചത് രാഷ്ട്രീയ അധാര്‍മ്മികതയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

  • 15th January 2021
  • 0 Comments

കേവലം രണ്ടുമാസം മാത്രം പിണറായി സര്‍ക്കാറിന്റെ ഭരണ കാലാവധി അവസാനിക്കാന്‍ ബാക്കിയുള്ളപ്പോള്‍ ധനമന്ത്രി സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചത് രാഷ്ട്രീയ അധാര്‍മികതയും തെറ്റായ നടപടിയുമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശേഷിക്കുന്ന കാലയളവിലേക്കുള്ള ചെലവുകള്‍ക്കായി വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിരുന്നത്. കാലാവധി പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിന് സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാന്‍ എങ്ങനെയാണ് സാധിക്കുക എന്നതിന് വിദഗ്ധര്‍ മറുപടി പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇടത് സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് സമസ്തമേഖകളും തകര്‍ത്തതിന്റെ നേര്‍ചിത്രമാണ് ബജറ്റിലുള്ളത്. നിറംപിടിപ്പിച്ച നുണകള്‍ […]

Kerala News

സുഗതകുമാരിയുടെ ആറന്‍മുളയിലെ വീട് സ്മാരകമാക്കും; എംപി വീരേന്ദ്രകുമാറിന് കോഴിക്കോട്ടും സ്മാരകം

  • 15th January 2021
  • 0 Comments

അന്തരിച്ച കവി സുഗതകുമാരിയുടെ ഓര്‍മ്മക്കായി ആറന്‍മുളയിലെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. രണ്ട് കോടി രൂപ ഇതിനായി അനുവദിച്ചു. മലയാള കവിതകളുടെ ദൃശ്യ, ശ്രാവ്യ ശേഖരവും മ്യൂസിയവും ഇവിടെ സ്ഥാപിക്കും. സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം സ്ഥാപിക്കും. എം.പി വീരേന്ദ്രകുമാറിന് സ്മാരകം സ്ഥാപിക്കുന്നതിനായി അഞ്ച് കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. മലയാളം മിഷന് നാല് കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

Kerala News

പുതുതായി 2500 സ്റ്റാര്‍ട്ടപ്പുകള്‍; 20,000 പേര്‍ക്ക് തൊഴില്‍, 50,000 കോടി മുതല്‍മുടക്കില്‍ ഈ വര്‍ഷം വ്യവസായ ഇടനാഴി പദ്ധതി

  • 15th January 2021
  • 0 Comments

സംസ്ഥാനത്ത് പുതുതായി 2500 സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ഇതിലൂടെ 20000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഈ വര്‍ഷം 50,000 കോടി മുതല്‍മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് തുടക്കം കുറിക്കും. റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തിയതിനൊപ്പം റബര്‍ സംഭരിക്കുന്നതിന് അമുല്‍ മോഡല്‍ സഹകരണ സംഘം രൂപീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു. ഈ വര്‍ഷം ഉന്നത വിദ്യാഭ്യാസരംഗത്ത് 20,000 പേര്‍ക്ക് അധികപഠന സൗകര്യം. 150 അധ്യാപക തസ്തിക […]

പാര്‍ട്ടി വിശദീകരിച്ചത് തന്നെയാണ് തന്റെയും നിലപാടെന്ന് ധനമന്ത്രി തോമസ് ഐസക്

  • 2nd December 2020
  • 0 Comments

കെഎസ്എഫ്ഇ, സിഎജി റിപ്പോര്‍ട്ട് വിവാദങ്ങളില്‍ വിശദീകരണവുമായി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. ആരുടെ വട്ട് എന്ന് ചോദിച്ചതില്‍ പാര്‍ട്ടി വിശദീകരിച്ചിട്ടുണ്ട്, അതു തന്നെയാണ് തന്റെയും നിലപാട് എന്ന് ഐസക് പറഞ്ഞു. ഇങ്ങനെയാണ് തങ്ങളുടെ പാര്‍ട്ടിയെന്നും കൊല്ലത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കിഫ്ബിയെക്കുറിച്ച് മുഖ്യമന്ത്രി തന്നെ നല്ലതു പറഞ്ഞിട്ടുണ്ടെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. തനിക്കെതിരായ അവകാശ ലംഘന പരാതി എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ട സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. മന്ത്രിയെ എത്തിക്‌സ് കമ്മിറ്റി വിളിച്ചു […]

error: Protected Content !!