ബി ജെ പി യെ നേരിടാൻ കോണ്‍ഗ്രസും ഇടതുപക്ഷവും മതേതര പാര്‍ട്ടികളും ഒന്നിക്കണം; തോള്‍ തിരുമാവളവന്‍
വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യം വെച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ബിജെപി സമൂഹത്തിന് ഭീഷണിയാണെന്നും വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും മതേതര പാര്‍ട്ടികളും ഒന്നിക്കണമെന്നും വിടുതലൈ ചിരുതൈകള്‍ പാര്‍ട്ടി നേതാവ് തോള്‍ തിരുമാവളവന്‍. ശാസ്ത്രം, വ്യവസായം, വികസനം, തൊഴിലവസരങ്ങള്‍ തുടങ്ങിയവയെക്കുറിച്ചൊന്നും സംസാരിക്കാതെ വര്‍ഗീയത മാത്രം മുഖമുദ്രയാക്കിയാണ് ബിജെപി വോട്ടുറപ്പിക്കുന്നത്. ഇതിനെ ഒന്നിച്ചുനിന്ന് ചെറുക്കണമെന്നും തോള്‍ തിരുമാവളവന്‍ ആവശ്യപ്പെട്ടു. ബിജെപിക്കെതിരെ പടയൊരുക്കം ശക്തമാക്കുന്ന ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്റെ നീക്കങ്ങളെ മറ്റുപാര്‍ട്ടികളും സ്വാഗതം ചെയ്യണമെന്നും […]