ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന അഫ്സനയുടെ മൊഴി കളവ് ; നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി
പരുത്തിപ്പാറ നൗഷാദ് തിരോധന കേസിൽ വൻ വഴിതിരിവ്. ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന അഫ്സനയുടെ മൊഴി കളവ്. നൗഷാദിനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി. തൊടുപുഴയിലെ കുഴിമറ്റം എന്ന സ്ഥലത്ത് കഴിഞ്ഞ ഒന്നര വർഷമായി കൂലി പണി എടുത്ത് ജീവിക്കുകയായിരുന്നു നൗഷാദ്. ഭാര്യക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടെന്നും അഫ്സാനയെ പേടിച്ചാണ് നാടുവിട്ട് തൊടുപുഴയിലേക്ക് പോയതെന്നും നൗഷാദ് പറഞ്ഞു. ഭാര്യയും മറ്റ് ചിലരും ചേർന്ന് തന്നെ മർദ്ദിച്ചിരുന്നു. ഭാര്യാപിതാവ് ഭീഷണിപ്പെടുത്തിയിരുന്നു. പേടിച്ചിട്ടാണ് നാടുവിട്ടത്. ഭാര്യയുമായുള്ള പ്രശ്നങ്ങൾ കാരണമാണ് നാടുവിട്ടത്. തിരിച്ചുപോകാൻ താല്പര്യമില്ല. […]
