Kerala News

തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരിയെ അച്ഛനും സുഹൃത്തും ചേർന്ന് പീഡനത്തിനിരയാക്കി

തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരിയായ മകളെ നിരന്തരം പിഡനത്തിരയാക്കിയ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ നെയ്യാറ്റിൻ‌കരയിലാണ് സംഭവം ഉണ്ടയത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. അച്ഛൻ നിരന്തരം പീഡിപ്പിക്കുന്നതായി കുട്ടി സ്കൂൾ അധികൃതരോട് തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ സ്കൂൾ അധികൃതർ വിവരം ശിശുക്ഷേമ സമിതിയെ അറിയിക്കുകയായിരുന്നു. പിതാവിന്റെ സുഹൃത്തും കുട്ടിയെ പീഡനത്തിനിരയാക്കിയതായാണ് റിപ്പോർട്ടുകൾ. അതേസമയം കുട്ടിയെ നിരന്തരം പിതാവ് ഉപദ്രവിക്കുന്നതായി പൊലിസിൽ പരാതി നൽകിയിരുന്നു എങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Kerala National News

കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവം: ശ്രീറാം വെങ്കിട്ടരാമനെതിരെ പരാതി

തിരുവനന്തപുരം: ഇടുക്കി കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ദേവികുളം സബ് കളക്ട‍ര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി ബന്ധുക്കൾ. ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതിൽ മനം നൊന്ത് 2017 ഏപ്രിലിലാണ് കട്ടപ്പന സ്വദേശിയായ കെ എൻ ശിവൻ ആത്മഹത്യ ചെയ്തത്. വ്യാജ ആധാരമുണ്ടാക്കിയാണ് ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തെന്ന് കാണിച്ച് അന്ന് ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാമിന് ശിവൻ പരാതി നല്‍കിയിരുന്നു. എന്നാൽ പരാതിയിൽ ശ്രീറാം വെങ്കിട്ടരാമൻ നടപടിയെടുത്തില്ലെന്നാണ് ശിവന്‍റെ സഹോദര പുത്രനായ കെ ബി […]

Kerala Local News

വിദ്യാര്‍ത്ഥിനിയെ തടഞ്ഞു നിര്‍ത്തി രാഖി പൊട്ടിക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകന് സസ്‌പെന്‍ഷന്‍

കയ്യില്‍ രാഖി ധരിച്ചത് ചോദ്യം ചെയ്ത് എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനിയോട് രാഖി പൊട്ടിച്ചു കളയാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഭീഷണി വക വെയ്ക്കാതിരുന്ന വിദ്യാര്‍ത്ഥിനിയെ ഭയപ്പെടുത്താനായി ക്ലാസിലെ ജനല്‍ച്ചില്ല് എസ്.എഫ്.ഐ നേതാവ് അടിച്ചു പൊട്ടിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥിനി പ്രിന്‍സിപ്പാളിന് പരാതി നല്‍കിയതോടെയാണ് നടപടി.

error: Protected Content !!